Sections

കുട്ടികൾക്കുള്ള ടൈറ്റൻ സൂപിൻറെ ആദ്യ അനലോഗ്-ഡിജിറ്റൽ വാച്ച് ശേഖരമായ സൂപ് അന-ഡിജി

Saturday, Dec 17, 2022
Reported By MANU KILIMANOOR

കുട്ടികളുടെ കൗതുകകരമായ മനസിൻറെ ഭാവനകൾക്ക് ഇടം നൽകിക്കൊണ്ടുള്ള ഡിസൈനിങ്


കുട്ടികളുടെ വാച്ച് ബ്രാൻഡായ ടൈറ്റൻ സൂപിൻറെ ആദ്യ അനലോഗ്-ഡിജിറ്റൽ വാച്ച് ശേഖരമായ സൂപ് അന-ഡിജി വിപണിയിലെത്തി. ഏറ്റവും ആധുനീകമായ ഭാവനകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ക്രിയാത്മകമായി ചിന്തിക്കുവാനും ആകർഷകമായ രീതികളിൽ തങ്ങളെ ആവിഷ്ക്കരിക്കുവാനും കുട്ടികൾക്ക് അവസരം നൽകുന്ന രീതിയിലാണ് സൂപ് അന-ഡിജിയുടെ ഡിസൈനുകൾ തയ്യാറാക്കിയിരിക്കുന്നത്.

കുട്ടികളുടെ കൗതുകകരമായ മനസിൻറെ ഭാവനകൾക്ക് ഇടം നൽകിക്കൊണ്ട് മൂന്നു സോളിഡ് കളർ കോമ്പിനേഷനുകളിലാണ് അന-ഡിജി ശ്രേണിയിലെ സ്പോർട്ടി വാച്ചുകൾ അവതരിപ്പിക്കുന്നത്. ക്വാർട്ട്സ്, ഡിജിറ്റൽ വാച്ചുകൾ അടങ്ങിയതാണ് ശേഖരം. എൽസിഡി ഡിസ്പ്ലെ, അലാം, തീയ്യതി, സമയം, 12, 24 മണിക്കൂർ ഫോർമാറ്റുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം, ബാക്ക് ലൈറ്റ്, 1/100 സെക്കൻറ് ക്രോണോഗ്രാഫ് കൗണ്ടർ തുടങ്ങിയവ അടക്കം നിരവധി സവിശേഷതകൾ ഇവയ്ക്കുണ്ട്. 

വാച്ചുകൾക്ക് വൃത്താകൃതിയിലെ ഡയലും കറുപ്പും ഗ്രേയും പോലുള്ള സോളിഡ് കളറുകളും മധ്യത്തിലെ മണിക്കൂർ, മിനിറ്റ് ഹാൻഡുകളും അലങ്കാര റിങും എല്ലാം ചേർന്ന് വ്യത്യസ്തമായ രൂപം നൽകും. ഇരുവശങ്ങളിലും രണ്ടു വീതം ആകെ നാല് സൈഡ് കീകളാണുള്ളത്. അലാം, ബാക്ക്‌ലൈറ്റ്, ക്രോണോഗ്രാഫ് കൗണ്ടർ, സമയ ക്രമീകരണം തുടങ്ങിയ വിവിധ സവിശേഷകൾ പ്രയോജനപ്പെടുത്താൻ ഇതു കുട്ടികളെ സഹായിക്കും.കുട്ടികൾക്ക് അവരുടെ ഭാവനയെ പ്രയോജനപ്പെടുത്താനാവും വിധം ആകർഷകമായ ശ്രേണിയിലുള്ള സൂപ് അന-ഡിജി വാച്ച് ശേഖരം 1,325 രൂപയ്ക്കാണ് ലഭ്യമാക്കിയിട്ടുള്ളത്. ടൈറ്റൻ വേൾഡ് ഷോറൂമുകളിലും ഓൺലൈനായി www.titan.co.in ലും ഇവ ലഭിക്കും. ഈ ശേഖരത്തിന് മൂവ്‌മെൻറിനും ബാറ്ററിക്കുമായി ആറു മാസത്തെ വാറണ്ടി പിന്തുണയും ഉണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.