Sections

ട്വിറ്ററിന്റെ പുതിയ നയത്തിനെ ട്രോളി സൊമാറ്റോ

Saturday, Nov 05, 2022
Reported By admin
zomato

മസ്‌കിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്ന രീതിയിലാണ് സൊമാറ്റോ ട്വീറ്റ് ചെയ്തിരിക്കുന്നത്


ട്വിറ്ററിന്റെ പുതിയ നയത്തെ വിമര്‍ശിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററില്‍ നിരവധി പുതിയ മാറ്റങ്ങളാണ് വരുന്നത്. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്ക് ബാഡ്ജുകള്‍ക്ക് ഇനി മുതല്‍ പ്രതിമാസം പണം നല്‍കണമെന്നാണ് മസ്‌ക് അറിയിച്ചത്. ഈ തീരുമാനത്തിനോടാണ് സൊമാറ്റോ തമാശ രൂപേണ പ്രതികരിച്ചിരിക്കുന്നത്. 

ഒരു മാസത്തേക്ക് 8  ഡോളര്‍ നല്‍കണമെന്നാണ് മസ്‌ക് ആവശ്യപ്പെട്ടത്. എന്നാല്‍ ചാര്‍ജ് 5 ഡോളറാക്കി 60 ശതമാനം ഡിസ്‌കൗണ്ട് നല്‍കിക്കൂടെ എന്ന് സൊമാറ്റോ ചോദിച്ചു. മസ്‌കിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്ന രീതിയിലാണ് സൊമാറ്റോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജിലൂടെ ഭൂരിഭാഗം വരുമാനം നേടാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. 44  ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കി ട്വിറ്റര്‍ വാങ്ങിയതോടെ ഈ പണം ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാനാണ് മസ്‌കിന്റെ ഉദ്ദേശ്യം. ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക്  അടുത്ത ആഴ്ച മുതല്‍ പണം ഈടാക്കിയേക്കും. വെരിഫൈഡ് അക്കൗണ്ടിങ്ങിന്റെ ബ്ലൂ ടിക്ക് ബാഡ്ജിനാണ് ട്വിറ്റര്‍ പണം ഈടാക്കുക. പ്രതിമാസം 8 ഡോളറാണ് നിരക്ക്. 

ചെലവ് കുറയ്ക്കലിന്റെ ഭാഗമായി പകുതിയോളം ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടതും വാര്‍ത്തയാണ്. മനുഷ്യത്വരഹിതമായ മനടപടിയാണ് മസ്‌കിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഏകദേശം  3750 ഓളം ജീവനക്കാരെയാണ് ഇന്നലെ പിരിച്ചു വിട്ടത് എന്നാണ് റിപ്പോര്‍ട്ട്.  ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സിഇഒ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.