Sections

ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നമുക്ക് ഇത് കൂടിയേ തീരു; സൊമാറ്റോയുടെ വിജയത്തിനു പിന്നില്‍

Wednesday, Mar 02, 2022
Reported By admin
zomato

ആരംഭിച്ച വളരെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് നേട്ടങ്ങള്‍ കൊയ്യുന്ന സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയിലിടം പിടിച്ചയാളാണ്.2008ല്‍ ഒരു ഭാഗ്യ പരീക്ഷണം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാവുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൊമാറ്റോയുടെ അതിശയിപ്പിക്കുന്ന കഥ ഒന്ന് കേട്ടാലോ 

 

നമ്മുടെ നിത്യജീവിതത്തിലെ പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രം നൂതന മാര്‍ഗ്ഗങ്ങളെ കുറിച്ച് അന്വേഷിക്കുന്നവരാണ് പൊതുവെ മനുഷ്യന്‍.അതുപോലൊരു ബുദ്ധുമുട്ട് ഒഴിവാക്കാന്‍ മാത്രം ആളുകള്‍ ഉപയോഗിച്ച് തുടങ്ങിയ ആപ്ലിക്കേഷന്‍ ആണ് ജനപ്രിയമായ സൊമാറ്റോ.ഭക്ഷണം നേരിട്ട് ചെന്ന് വാങ്ങാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ തങ്ങള്‍ക്ക് അരികിലേക്ക് ഭക്ഷണം എത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍ ധാരാളം ഉണ്ടെങ്കിലും ഇന്ത്യന്‍ മണ്ണില്‍ വളര്‍ന്നു പന്തലിച്ച സൊമാറ്റോ അക്കൂട്ടത്തില്‍ മുന്നിലുണ്ട്.ആരംഭിച്ച വളരെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് നേട്ടങ്ങള്‍ കൊയ്യുന്ന സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയിലിടം പിടിച്ചയാളാണ്.2008ല്‍ ഒരു ഭാഗ്യ പരീക്ഷണം എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാവുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൊമാറ്റോയുടെ അതിശയിപ്പിക്കുന്ന കഥ ഒന്ന് കേട്ടാലോ 

ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്വൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ദീപീന്ദര്‍ ഗോയല്‍. കോളേജ് കാലത്ത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പിസകളില്‍ നിരാശയനായിരുന്ന ദീപീന്ദറിന് മനസില്‍ അക്കാലത്താണ് വ്യത്യസ്തമായ ആശയം ഉദിക്കുന്നത്.എന്ത് കൊണ്ട് ആളുകള്‍ക്ക് വേഗത്തില്‍ മികച്ച ഭക്ഷണം ലഭിക്കുന്ന ഇടം കണ്ടെത്താന്‍ ഒരു പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു കൂടാ.ഡല്‍ഹി ഐഐടിയില്‍ നിന്ന് ബിരുദമെടുത്ത ശേഷം പഞ്ചാബ് സ്വദേശിയായ ദീപീന്ദര്‍ ഡല്‍ഹിയിലൊരു കമ്പനിയില്‍ ഡേറ്റാ അനലിസ്റ്റായി ജോലിയിലും പ്രവേശിച്ചു. ജോലിസമയത്തെ ഇടവേളയില്‍ സ്ഥിരം പോകുന്ന റസ്റ്റോറന്റില്‍ ചെന്നപ്പോള്‍ അവിടെ വലിയ തിരക്ക്.ക്യു നിന്നിട്ട് കാപ്പി കുടിക്കാന്‍ പോലും അവസരമില്ല.വിശപ്പും ദാഹവും കാരണം വലഞ്ഞ ദീപീന്ദറിന് ഏറെ കാത്തുനിന്നശേഷമാണ് ഒരു കപ്പ് കാപ്പി ലഭിച്ചത്.തിരക്കിട്ട ജീവിതത്തില്‍ ചായകുടിക്കാന്‍ പോലും ക്യൂനില്‍ക്കേണ്ട അവസ്ഥ ഉണ്ടായപ്പോള്‍ വീണ്ടും പഴയ ആശയം ദീപീന്ദറില്‍ ഉണര്‍ന്നു.

അങ്ങനെ ദീപീന്ദര്‍ ഗോയലും അദ്ദേഹത്തിന്റെ സുഹൃത്തായ പങ്കജ് ഛദ്ദയും തങ്ങളുടെ അടുത്ത സ്ഥലങ്ങളിലുള്ള ഭക്ഷണശാലകളുടെ പേര് വിവരങ്ങളും വിലയും പ്രദര്‍ശിപ്പിച്ചുകൊണ്ടൊരു വെബ്സൈറ്റ് ആരംഭിച്ചു. ഇതാണ് ശരിക്കും സൊമാറ്റോയുടെ ഉദയത്തിന് പിന്നില്‍.അന്ന് ഈ വെബ്സൈറ്റ് ഫൂഡിബേ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കുറഞ്ഞ സമയത്തിനുള്ളില്‍ വിശപ്പ് അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന ആശയം തന്നെയായിരുന്നു ഫൂഡിബേയ്ക്കും.ഭക്ഷണശാലകളുടെ വിവരങ്ങളും മറ്റും അടങ്ങിയ ഫൂഡിബേ വളരെ പെട്ടെന്ന് ജനകീയമായി.2008ല്‍ 1200 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ തുടങ്ങിയ ഫുഡീബേ പിന്നീട് ഒരു ബഹുരാഷ്ട്ര കമ്പനിയായി മാറി. ഇതുണ്ടാക്കിയ ആത്മവിശ്വാസം കാരണം ദീപീന്ദറും സുഹൃത്തും മികച്ച ജോലി ഉപേക്ഷിച്ച് സംരംഭകരാകാന്‍ ഇറങ്ങി.


ഡല്‍ഹിയില്‍ മാത്രം ഒതുങ്ങാതെ സ്ഥാപനത്തിന്റെ സേവനം മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ആദ്യം ദീപീന്ദര്‍ നടത്തിയത്.2010ല്‍ കമ്പനിയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി.പൊതുവെ എല്ലാ യുവസംരംഭകരും നേരിടുന്ന പ്രശ്നം ദീപീന്ദറിനുമുണ്ടായി.മൂലധനം സ്വരൂപീക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു.പിന്നീട് ഇവരുടെ ആശയത്തില്‍ ആകൃഷ്ടനായ നൗക്കരി ഡോട്ട് കോം സ്ഥാപകന്‍ സജ്ജീവ് 1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപിച്ചു.ഇതോടെയാണ് ശരിക്കും സൊമാറ്റോ വളരുന്നത് 2011ല്‍ കമ്പനിയുടെ സേവനം ബംഗളുരു,ചെന്നൈ ,ഹൈദ്രാബാദ് തുടങ്ങിയ സൗത്ത് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ വേഗം ഇഷ്ടമുള്ള ഭക്ഷണം കണ്ടെത്താന്‍ സാധിച്ചത്തോടെ കൂടുതല്‍ ആളുകള്‍ ഈ ആശയത്തെ പിന്താങ്ങി.ആദ്യ നിക്ഷേപകരായ നൗക്കരിയുടെ സ്ഥാപകരായ ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് ഇന്നും സൊമാറ്റയോുമായി ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നു.സെറ്റഡ് വ്യൂ കാപ്പിറ്റല്‍,ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ്, കോറ മാനേജ്മെന്റ് തുടങ്ഹി ചൈനീസ് വമ്പനായ ജാക്ക് മായുടെ കമ്പനി അടക്കം സൊമാറ്റോയെ തേടിയെത്തി.വിവിധ സമയങ്ങളിലായ വന്‍ നിക്ഷേപങ്ങള്‍ നടത്തി.ഇതിലൂടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സൊമാറ്റയുടെ പിന്നീടുള്ള യാത്ര.


ഭക്ഷണ വിതരണ സേവനങ്ങള്‍ക്ക് പുറമെ,ഭക്ഷണശാലകളെ പ്രൊമോട്ട് ചെയ്യുകയും ടേബിള്‍ ബുക്കിംഗുകള്‍ അടക്കം സേവനങ്ങളുമായി സൊമാറ്റോ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ പോലും പ്രശസ്തമാണ്..അടുത്തിടെ ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങളിലേക്കും ദീപീന്ദര്‍ കടന്നിരിക്കുന്നു.യുഎഇ,ഖത്തര്‍,ശ്രീലങ്ക,ഫിലിപ്പീന്‍സ്,യുകെ തുടങ്ങി ഒരുപാട് രാജ്യങ്ങളിലേക്ക് സൊമാറ്റോ വളര്‍ന്നു.ഏതൊരു സംരംഭത്തെയും പോലെ വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയാണ് ദീപീന്ദറും സഞ്ചരിച്ചത്.കഠിനാധ്വാനവും ബിസിനസ് തന്ത്രങ്ങളും സൊമാറ്റോയെ വളര്‍ത്തി.ഇന്ന് 4300ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനമാണിത്.25ലേറെ രാജ്യങ്ങളില്‍ സൊമാറ്റോ സാന്നിധ്യം അറിയിച്ചു.ഏറ്റവും മികച്ച ഇന്ത്യന്‍ സംരംഭം,ആശയം അടക്കം നിരവധി ആഗോള അംഗീകാരങ്ങള്‍ ഇതിനോടകം സൊമാറ്റോയിലൂടെ ദീപീന്ദറിനെ തേടിയെത്തിയിട്ടുണ്ട്.

സംരംഭകരത്വത്തിന്റെ ആദ്യ നിയമം എന്ന് പറയുന്നത് തന്നെ അവിടെ ഒരു നിയമവും ഇല്ലെന്നതാണ് ദീപീന്ദര്‍ ഗോയലിന്റെ ജീവിതം വ്യക്തമാക്കുന്നത്.യുവ സംരംഭകര്‍ക്ക് മികച്ച പാഠ പുസ്തകം തന്നെയാണ് പുതിയ ആശയവുമായി ഇന്ത്യന്‍ മണ്ണില്‍ അതിജീവിച്ച് ഉയരങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന സൊമാറ്റോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.