- Trending Now:
ബ്ലിങ്കിറ്റ് എന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനിയെ 567 മില്യണ്‍ ഡോളറിന് ഏറ്റെടുക്കാനുള്ള ബോര്‍ഡ് അനുമതി ലഭിച്ചതിന് പിന്നാലെ വിപണിയില്‍ താഴേക്ക് പതിച്ച് സൊമാറ്റോ. ഈ കഴിഞ്ഞ ദിവസം സൊമാറ്റോയുടെ ഓഹരികള്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആറ് ശതമാനം ഇടിഞ്ഞ് 66.50 രൂപയിലെത്തി.ബ്ലിങ്ക് കൊമേഴ്‌സിന്റെ 33018 ഇക്വിറ്റി ഓഹരികളാണ് ഫുഡ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നത്.
മുമ്പ് ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കമ്പനിയുടെ ഉടമസ്ഥത സ്വന്തമാക്കുന്നതോട് കൂടി സൊമാറ്റോ ഇനി കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സൊമാറ്റോയുടെ പുതിയ ഏറ്റെടുക്കല്‍ നീക്കം. സൊമാറ്റോ ഇതിനകം ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ഇത് ഏറ്റെടുക്കലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്വിക്ക് കൊമേഴ്സ് അഥവാ ദ്രുത വാണിജ്യ ബിസിനസില്‍ വേണ്ട നിക്ഷേപങ്ങള്‍ക്കായി പദ്ധതി പ്രകാരം തങ്ങള്‍ക്ക് 1,875 കോടി രൂപ അധികമായി ഇത്തരത്തില്‍ ലഭിച്ചതായും സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര് ഗോയല്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.