- Trending Now:
രാജ്യത്തെ ഏറ്റവും പഴയ ഓണ്‍ലൈന്‍ ഫുഡ് അഗ്രഗേഷന്‍ ആന്‍ഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ
ജീവനക്കാരെ പിരിച്ചു വിടാന്‍ തയ്യാറെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. മൊത്തം ജീവനക്കാരുടെ 4 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയ ഓണ്‍ലൈന്‍ ഫുഡ് അഗ്രഗേഷന്‍ ആന്‍ഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
കമ്പനിയില്‍ നാലര വര്‍ഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകനായ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി അറിയിച്ചത്. സൊമാറ്റോ പിരിച്ചുവിടല്‍ നടത്തുന്നത് ഇതാദ്യമല്ല, ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തില്‍ ഏകദേശം 520 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കോവിഡ് പാന്‍ഡെമിക് സമയത്ത് ലോക്ക്ഡൗണിന്റെ ഫലമായി. നേരത്തെ, 2015 ല്‍ 300 ഓളം ജീവനക്കാരോട് പുറത്ത് പോകാന്‍ സൊമാറ്റോ പറഞ്ഞിരുന്നു.
രാജ്യത്ത് യുപിഐ ഓട്ടോപേ അവതരിപ്പിച്ച് ഗൂഗിള്‍... Read More
സെപ്തംബര്‍ പാദത്തില്‍ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 429.6 കോടി രൂപയായിരുന്നു. വാര്‍ഷിക വരുമാനത്തില്‍ ബില്യണ്‍ ഡോളര്‍ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 1,024 കോടി രൂപയില്‍ നിന്ന് 62.2 ശതമാനം വര്‍ധിച്ച് 1,661 കോടി രൂപയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.