- Trending Now:
ഒരു സ്മാര്‍ട്ട് ഫോണും കുറച്ച് സൗഹൃദവും മൂലധനമാക്കി ആരംഭിച്ച സീറോ ഹോം ഡെലിവറിസ് കിളിമാനൂര്‍കാരുടെ സൊമാറ്റോയും സിഗ്ഗിയും ഒക്കെയായി മാറിയിരിക്കുകയാണ് സീറോ ഹോം ഡെലിവറി സര്‍വീസ്. പൂജ്യം രൂപ മൂലധനത്തില്‍ നിന്നും തുടങ്ങി വിജയിച്ചു കയറിയ സീറോ ഹോം ഡെലിവറി സര്‍വീസിന്റെ വിജയത്തിന്റെ കഥ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ കൂടി കഥയാണ്. അതെ ഒരുകൂട്ടം സുഹൃത്തുക്കളുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പേര് കൂടിയാണ് സീറോ ഹോം ഡെലിവറി സര്‍വീസ്.
A to Z സാധനങ്ങളും ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കുകയാണ് അനീസും സുഹൃത്തുക്കളും. ഒരു പ്രദേശത്തെ ആള്‍ക്കാര്‍ക്കിടയില്‍ നല്ല മത്സ്യങ്ങള്‍ എത്തിച്ച് കൊടുത്തുകൊണ്ട് സി ഫിഷ് ഫോര്‍ യു എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി പുതിയൊരു തരത്തിലുള്ള വിപണി സാധ്യതയും ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട് ഈ യുവാക്കള്‍.തന്റെ നാട്ടുകാര്‍ ഫോര്‍മാലിന്‍ കറി കഴിക്കണ്ട എന്ന ലക്ഷ്യത്തോടെ നല്ല ഫ്രഷായ മത്സ്യം കടപ്പുറങ്ങളില്‍ നിന്നും നേരിട്ട് എടുത്ത് വിപണിയില്‍ എത്തിക്കുകയാണ് സീറോ ഹോം ഡെലിവറി സര്‍വീസിന്റെ സഹോദര സ്ഥാപനമായ സീ ഫിഷ് ഫോര്‍ യു. കോവിഡ് കാലത്ത് ആരംഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തനം എത്തരത്തിലാണ് പിന്നീട് ഒരുകൂട്ടം യുവാക്കള്‍ക്ക് ഉപജീവനമാര്‍ഗമായി മാറിയ ഒരു സംരംഭമായി മാറിയത് എന്ന് നമുക്ക് സീറോ ഹോം ഡെലിവറി സര്‍വീസിന്റെ എല്ലാമെല്ലാമായ അനീസിനോട് തന്നെ ചോദിച്ചറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.