Sections

സീ5 ഒടിടി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി

Friday, May 26, 2023
Reported By Admin
Zee5

111 ടൈറ്റിലുകളുമായി സീ5 ഒടിടിയുടെ അഞ്ചു വർഷങ്ങൾ ആഘോഷിക്കുന്നു


കൊച്ചി: സീ5 ഒടിടിയുടെ വിജയകരമായ അഞ്ചു വർഷങ്ങൾ ആഘോഷിച്ചു കൊണ്ട് സീ5 111 പുതിയ ആകർഷക ടൈറ്റിലുകൾ അവതരിപ്പിച്ചു. 'ഹുക്ക്ഡ് ടു 5' എന്ന പേരിൽ താരങ്ങൾ തിങ്ങിനിറഞ്ഞ ആഘോഷത്തിലാണ് ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമായുള്ള പുത്തൻ ആവേശം അവതരിപ്പിച്ചത്.

ധർമ പ്രൊഡക്ഷൻസ്, സൽമാൻ ഖാൻ ഫിലിംസ്, ഗുർനീത് മോങ്കയുടെ സിഖ്യ എൻറർടൈൻമെൻറ്, ഭാനുഷലി സ്റ്റുഡിയോസ്, ദി വിറ്റൽ ഫീവർ, റോസ് ഓഡിയോ വിഷ്വൽസ്, അപ്ലൗസ് എൻറർടൈൻമെൻര്, സുധീർ മിശ്ര, വികാസ് ഭായ്, വിവേക് അഗ്നിഹോത്രി, നഗ്രജ് മഞ്ജുളെ തുടങ്ങിയവരുമായി സഹകരിച്ചാണ് ഈ നീക്കം. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നഡ, ബംഗ്ല, പഞ്ചാബി, മറാത്തി തുടങ്ങിയ ഭാഷകളിലായാണ് ദശലക്ഷക്കണക്കിനു പ്രേക്ഷകർക്ക് ഈ പുതിയ അനുഭവങ്ങൾ ലഭ്യമാക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി കൂടുതൽ തെരഞ്ഞെടുപ്പുകൾക്ക് അവസരം നൽകുന്ന രീതിയിലാണ് പുതിയ അവതരണം. മലയാളം, തമിഴ്, തെലുഗു, ബംഗ്ലാ, പഞ്ചാബി, മറാത്തി ഭാഷകളിലായി കൂടുതൽ പ്രാദേശിക ഭാഷാ ഉള്ളടക്കങ്ങൾ ലഭ്യമാക്കാനുള്ള സീയുടെ സവിശേഷ ശ്രദ്ധയും പുതിയ നീക്കങ്ങളിൽ കാണാം.

അഞ്ചാം വാർഷികം ആഘോഷിക്കുന്ന 2023 സീ5 ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് സീ5 ഇന്ത്യ കേള ചീഫ് ബിസിനസ് ഓഫിസർ മനീഷ് കൈര പറഞ്ഞു. നൂറു ബില്യണിലേറെ മിനിറ്റുകൾ സ്ട്രീം ചെയ്യപ്പെട്ടത് തങ്ങൾ പുതുമകൾക്കും മെച്ചപ്പെടുത്തലുകൾക്കും വേണ്ടി നടത്തിയ നിക്ഷേപങ്ങളുടെ ഫലമായുണ്ടായ വളർച്ചയുടെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെയുമുള്ള വിനോദ പ്രേമികൾക്ക് ഗുണകരമായ ഉള്ളടക്കം ലഭ്യമാക്കുന്നതിലാണ് സീ5 തുടക്കം മുതൽ ശ്രദ്ധിച്ചു വരുന്നത്. വിവിധ ഭാഷകളിലായുള്ള ഉള്ളടക്കം വിവിധ വിപണികളിൽ സാന്നിധ്യം ഉറപ്പാക്കുകയും എല്ലാ പ്രായങ്ങളിലുമുള്ള പ്രേക്ഷകർക്കിടയിൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വ്യവസായ റിപോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒടിടി സംവിധാനമാണ് സീ5. വൈവിധ്യമാർന്ന ഉള്ളടക്കം ലഭ്യമാക്കുന്നതിൽ ശ്രദ്ധിക്കുന്നതും നൂറിലേറെ വിഭാഗങ്ങൾ ഉള്ളതുമാണ് ഈ സംവിധാനം. അഞ്ചു ലക്ഷം മണിക്കൂറിലേറെ വരുന്ന ഓൺ ഡിമാൻറ് ഉള്ളടക്കം, 160-ൽ പരം ലൈവ് ടിവി ചാനലുകൾ, 3500 ഫിലിമുകളിലേറെയുള്ള സമ്പന്നമായ ലൈബ്രറി, 1750 ടിവി ഷോകൾ, 700 ഒറിജിനലുകൾ തുടങ്ങിയ വിപുലമായ ഉള്ളടക്കമാണ് സീ5 12 ഇന്ത്യൻ ഭാഷകളിലായിനൽകുന്നത്.

Tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.