- Trending Now:
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് സംവിധാനമായ സീ5 ക്വിക് ഡെലിവറി സർവീസസ് സംബന്ധിച്ച ഇൻറലിജൻസ് മോണിറ്ററിൻറെ പുതിയ റിപ്പോർട്ട് പുറത്തിറക്കി. മെട്രോ, മെട്രോ ഇതര മേഖലകളിൽ ക്വിക് ഡെലിവറി സർവീസ് ആപുകൾ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്വിക് ഡെലിവറി ആപുകൾക്ക് വനിതകൾ നൽകുന്ന പ്രാധാന്യത്തെ കുറിച്ചും ഇതു സൂചനകൾ നൽകുന്നുണ്ട്. ക്വിക് സർവീസ് ആപുകളെ കുറിച്ചുള്ള സീ5 റിപോർട്ട് വിപണന രംഗത്തുള്ളവർക്കും ബിസിനസുകൾക്കും തങ്ങൾ ലക്ഷ്യം വെക്കുന്ന വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കും.
ഓരോ ആഴ്ചയിലും 66 ശതമാനം ഉപഭോക്താക്കൾ ക്വിക് ഡെലിവറി സർവീസ് ആപുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ വനിതകളുടെ ശതമാനം 54 ആണ്. അതു നൽകുന്ന സൗകര്യമാണ് ക്വിക് ഡെലിവറി സർവീസ് ആപുകൾ ഉപയോഗിക്കുന്നതിനു കാരണമെന്ന് രണ്ട് ഉപഭോക്താക്കളിൽ ഒരാൾ വീതം ചൂണ്ടിക്കാട്ടുന്നു. മെട്രോ ഇതര മേഖലകളിൽ 79 ശതമാനം പേർ ക്വിക് ഡെലിവറി സർവീസ് ആപുകൾ പരീക്ഷിച്ചിട്ടുണ്ട്. 61 ശതമാനം പേർ ഇതിൻറെ സ്ഥിരം ഉപയോക്താക്കളാണ്. 59 ശതമാനം ഉപയോക്താക്കളും പേഴ്സണൽ കെയർ ഉൽപന്നങ്ങൾ വാങ്ങുന്നതിനായി ക്വിക് ഡെലിവറി ആപുകൾ ഉപയോഗിക്കുന്നു. വീട്ടിലെ സ്വകാര്യതയിൽ സൗകര്യപ്രദമായി പ്രയോജനപ്പെടുത്താനാവുന്നതാണ് ഗുണകരമെന്ന് 38 ശതമാനം പേർ അഭിപ്രായപ്പെടുന്നു. പട്ടണത്തിനുള്ളിൽ പാക്കറ്റുകൾ പിക്കു ചെയ്യാനും ഡ്രോപു ചെയ്യാനും 44 ശതമാനം ഉപഭോക്താക്കൾ ക്വിക് ഡെലിവറി സർവീസ് ആപുകൾ പ്രയോജനപ്പെടുത്തുന്നു.
വീട്ടുപടിക്കൽ ഡെലിവറി നടത്തുന്നതാണ് ക്വിക് ഡെലിവറി സർവീസ് ആപുകളുടെ ഏറ്റവും വലിയ ആകർഷണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സീ എൻറർടൈൻമെൻറ് ആൻറ് എൻറർപ്രൈസസ് ചീഫ് ഓപറേഷൻസ് ഓഫിസർ-റവന്യൂ രാജീവ് ഭക്ഷി പറഞ്ഞു. ഈ ഡിജിറ്റൽ യുഗത്തിൽ ക്വിക് ഡെലിവറി സർവീസ് ആപുകൾ സ്ത്രീകളെ ശാക്തീകരിക്കുകയും ബിസിനസുകൾക്ക് ഭാവിയിലേക്കുള്ള പുതുമകൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ മൂല്യത്തെ കുറിച്ചു ഫലപ്രദമായ ആശയ വിനിമയം നടത്താൻ ഈ റിപ്പോർട്ട് മികച്ച അവസരമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.