- Trending Now:
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത യുനോയിയൻസ് സ്റ്റുഡിയോ അനിമേറ്റേഴ്സ് ഗിൽഡ് ഇന്ത്യ ഫെസ്റ്റ് 2024 ൽ മൂന്ന് പുരസ്ക്കാരങ്ങൾ നേടി. മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയൻസിനെ പുരസ്ക്കാരത്തിനർഹമാക്കിയത്.
മികച്ച ചലച്ചിത്ര ഡിസൈൻ, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈൻ, ഇനോവേറ്റീവ് ടെക്നിക്കൽ കോൺട്രിബ്യൂഷൻ ടു ആൻ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്ക്കാരമാണ് ഇവർക്ക് ലഭിച്ചത്.
സർഗ്ഗാത്മക മികവിനും സാങ്കേത്തികത്തികവിനും ലഭിച്ച സാക്ഷ്യപത്രമാണ് എജിഐ പുരസ്ക്കാരങ്ങളെന്ന് യൂനോയിയൻസ് സഹസ്ഥാപകൻ അസീം കാട്ടാളി പറഞ്ഞു. അനിമേഷൻ രംഗത്തെ അതിർവരമ്പുകൾ മറികടക്കാനുള്ള തൻറെ സംഘത്തിൻറെ നിശ്ചയദാർഢ്യമാണ് ഈ പുരസ്ക്കാരത്തിന് പിന്നിലെ രഹസ്യം. തങ്ങളിൽ വിശ്വാസമർപ്പിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിനും രാഹുൽ സദാശിവനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടി ഡി രാമകൃഷ്ണൻറെ തിരക്കഥയിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച നിരൂപക പ്രശംസയും തിയേറ്റർ സ്വീകാര്യതയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലം കൊണ്ട് മലയാളത്തിലെ മുൻനിര അനിമേഷൻ സ്റ്റുഡോയോ ആയി യൂനോയിയൻസ് മാറി. സിനിമ, പരസ്യം, ഡിജിറ്റൽ മീഡിയ, തുടങ്ങി വൈവിദ്ധമാർന്ന മാധ്യമമേഖലകളിൽ സജീവ സാന്നിധ്യമറിയിച്ച സ്റ്റുഡിയോ ആണ് യൂനോയിയൻസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.