Sections

ഇനി വ്യാജ ഡോക്ടര്‍മാരെ പേടിക്കേണ്ട; മുട്ടന്‍ പണിയുമായി യൂട്യൂബ്

Saturday, Oct 29, 2022
Reported By admin
youtube

തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് ഈ ചുവടുവയ്പ്പ്


പണ്ടൊക്കെ അസുഖം വന്നാല്‍ ഡോക്ടറെ കാണുന്നതായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്കാണ് വൈദ്യരുടെ റോള്‍. സ്വയം സംശയനിവാരണം നടത്തുന്നതും ചികിത്സ നേടുന്നതുമൊക്കെ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ വ്യാജന്മാരുടെ വാക്കുകേട്ട് അപകടത്തില്‍ ചാടാനുള്ള സാധ്യത ഏറെയാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനല്‍ എന്നതാണ് പുതിയ നീക്കം. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് യൂട്യൂബിന്റെ ഈ ചുവടുവയ്പ്പ്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്. 

ഡോക്ടര്‍മാര്‍ നഴ്സുമാര്‍ മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് യൂട്യൂബ് വേരിഫിക്കേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്പ്പ് ഗുണകരമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.