- Trending Now:
രണ്ട് മാസത്തിലേറെയായി ട്വിറ്റർ, സ്പേസ് എക്സ് ഓഫീസുകൾക്ക് മുന്നിൽ ക്യാമ്പ് ചെയ്ത യൂട്യൂബർക്ക് ഒടുവിൽ ഇലോൺ മസ്കിന്റെ കടാക്ഷം. ട്വിറ്ററിന്റെ സിഇഒ ഇലോൺ മസ്കിനെ കാണാനുള്ള സ്വപ്നവുമായാണ് യൂട്യൂബർ ഫിദിയാസ് പനായി രണ്ട് മാസത്തിലേറെയായി ട്വിറ്റർ, സ്പേസ് എക്സ് ഓഫീസുകൾക്ക് മുന്നിൽ തമ്പടിച്ചത്. ഒടുവിൽ മസ്കിനെ കാണുകയും ആലിംഗനം ചെയ്യുക എന്ന സ്വപ്നവും നിറവേറ്റിയിരിക്കുകയാണ് ഇയാൾ.
ശതകോടീശ്വരൻ ഇലോൺ മസ്കിനെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ ഫിദിയാസ് പനായി ട്വിറ്ററിൽ പങ്കിട്ടു. എല്ലാവർക്കും ദേശീയ ആലിംഗന ദിനാശംസകൾ,' മിസ്റ്റർ ഫിദിയാസ് പോസ്റ്റിന്റെ അടിക്കുറിപ്പിൽ എഴുതി. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലാണ് സംഭവം എന്നാണ് റിപ്പോർട്ട്.
ട്വിറ്ററിലെ ഫിദിയാസിന്റെ പോസ്റ്റ് 25 ദശലക്ഷത്തിലധികം പേർ കണ്ടു. 128,000-ലധികം ലൈക്കുകളും ഇതിന് ലഭിച്ചു. 'നിശ്ചയദാർഢ്യത്തിന്റെ നിർവചനം നിങ്ങളാണ്' തുടങ്ങിയ കമന്റുകൾ ഈ ചിത്രത്തിന് ലഭിച്ചു.
ഫിദിയാസ് രണ്ട് മാസത്തോളം ട്വിറ്റർ ആസ്ഥാനത്തിന് പുറത്ത് ക്യാമ്പ് ചെയ്യുകയും ഇതിന്റെ വിശേഷങ്ങൾ യുട്യൂബിൽ പങ്കിടുകയും ചെയ്തിരുന്നു. തന്റെ യാത്രയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ട്വിറ്ററിന്റെ ലോഗോയിലുള്ള നീല പക്ഷിയുടെ വേഷം ധരിച്ച് ശ്രദ്ധ നേടിയിരുന്നു. ഇലോൺ എന്നെ അലിഗനം ചെയ്യൂ എന്നെഴുതിയ പ്ലക്കാർഡുമായി നിരവധി ദിവസങ്ങൾ ഓഫീസിന് പുറത്ത് കാത്തു നിന്നു. എന്നാൽ ട്വിറ്ററിന്റെ ഏറ്റെടുക്കൽ തുടങ്ങി നിരവധി ചൂടുപിടിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടായതുകൊണ്ട് ഇതിലേക്ക് മസ്കിന്റെ ശ്രദ്ധ എത്തിയിരുന്നില്ല.
എന്നാൽ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഫിദിയാസ് തയ്യാറായിരുന്നില്ല. ഇലോൺ മസ്ക് ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് മത്സരം കാണാൻ എത്തിയപ്പോൾ കണിയാലി ഉണ്ടായിരുന്ന ചില കുട്ടികൾ ഫിദിയാസിനെ ആലിംഗനം ചെയ്യാൻ കഴിയുമോ എന്ന് മാസ്കിനോട് ചോദിച്ചിരുന്നു.
'ഞാൻ സംസാരിച്ച കുട്ടികൾക്ക് ഒരു അഭ്യർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഈ വ്യക്തിയെ കെട്ടിപ്പിടിക്കുക എന്നതാണ് അതെന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു. സാധിക്കുന്നതാണെങ്കിൽ ഞാൻ അത് ചെയ്യുമെന്ന് മസ്ക് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ മസ്കിനെ കാണാൻ ഫിദിയാസിന് അനുമതി ലഭിച്ചു. യു എസിന്റെ ദേശീയ ആലിംഗന ദിനമായ ജനുവരി 21 ന് മസ്കിന്റെ ആലിംഗനം ഫിദിയാസിന് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.