- Trending Now:
ആലപ്പുഴ: കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) ന്റെ യങ് ഇന്നവേഷൻസ് പ്രോഗ്രാമുമായി ബന്ധപെട്ട് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ ന്യൂതന ആശയങ്ങളുമായി ആറാം പതിപ്പിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കുന്ന ആശയങ്ങൾ, അത് പ്രാവർത്തികമാക്കാൻ വേണ്ട മെന്ററിംഗ്, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ വൈ.ഐ.പി.6.0 എന്ന പരിപാടിയുടെ വിവിധ ഘട്ടങ്ങളിലായി ലഭിക്കും.
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ജില്ലയിലെ സ്കൂൾ കോളേജ് പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഐഡിയ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വൈ.ഐ.പി 6.0 യിൽ രജിസ്റ്റർ ചെയ്യുന്നതിനായി സ്കൂൾ കോളേജ് തലത്തിൽ വൈ.ഐ.പി ഫൈസിലിറ്റേറ്ററുമായി ബന്ധപ്പെടുക. കൂടാതെ ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാവുന്നതാണ്. Link https://yip.kerala.gov.in/. സംശയങ്ങൾക്ക് 8547761406 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.