Sections

ഇനി എല്ലാ വര്‍ഷവും വാഹന ഇന്‍ഷുറന്‍സ് പുതുക്കേണ്ടി വരില്ല

Friday, Dec 09, 2022
Reported By admin
vehicle

മികച്ച മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മാറ്റം

 

വാഹന ഉടമകള്‍ ഇനി എല്ലാ വര്‍ഷവും വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ടതില്ല. മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ കവറേജ് ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ. ഈ നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍, ഒരു കാര്‍ ഉടമയ്ക്ക് മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പോളിസിയും ഇരുചക്രവാഹനമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പോളിസിയും വാങ്ങാം.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, നാശനഷ്ട ഇന്‍ഷുറന്‍സ് (Own Damage Insurance) എന്നിവ ഉള്‍ക്കൊള്ളുന്ന ദീര്‍ഘകാല മോട്ടോര്‍ ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ഡ്രാഫ്റ്റ് പുറത്തിറക്കി. സ്വകാര്യ കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പോളിസിയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതിന് എല്ലാ പൊതു ഇന്‍ഷുറന്‍സ് കമ്പനികളെയും അനുവദിക്കാന്‍ ഈ കരട് രേഖ നിര്‍ദ്ദേശിക്കുന്നു.

പോളിസി കവറേജിന്റെ മുഴുവന്‍ കാലാവധിയും പ്രീമിയം ഇന്‍ഷുറന്‍സ് വില്‍ക്കുന്ന സമയത്ത് ശേഖരിക്കും. ഡ്രാഫ്റ്റ് അനുസരിച്ച്, വിലനിര്‍ണ്ണയം, ക്ലെയിം അനുഭവം, ദീര്‍ഘകാല കിഴിവ് എന്നിവ ഉള്‍പ്പെടെയുള്ള മികച്ച മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മാറ്റം.

ആഡ്-ഓണിന്റെയും ഓപ്ഷണല്‍ കവറുകളുടെയും വിലനിര്‍ണ്ണയവും, പോളിസി അഡ്മിനിസ്‌ട്രേഷന്റെ ചെലവ് കാര്യക്ഷമതയും പരിഗണിച്ചേക്കാമെന്നും ഓഹരി ഉടമകളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നതിനായി ഡിസംബര്‍ 22 വരെ ദീര്‍ഘിപ്പിച്ച ഡ്രാഫ്റ്റില്‍ ഐആര്‍ഡിഎഐ പറയുന്നു.

മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള നാശനഷ്ടത്തിനുള്ള ഒരു വര്‍ഷത്തെ പോളിസികള്‍ക്കുള്ള നിലവിലെ നോ ക്ലെയിം ബോണസ് (എന്‍സിബി) ദീര്‍ഘകാല പോളിസികള്‍ക്കും ബാധകമായിരിക്കുമെന്നും ഡ്രാഫ്റ്റ് അറിയിച്ചു. ദീര്‍ഘകാല പോളിസികളുടെ കാര്യത്തില്‍ പോളിസി കാലാവധിയുടെ അവസാനത്തില്‍ ബാധകമായ നോ ക്ലെയിം ബോണസ്, അത്തരം പോളിസികള്‍ വര്‍ഷം തോറും പുതുക്കിയാല്‍ ലഭിക്കുമായിരുന്ന അതേ തുകയായിരിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.