- Trending Now:
വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും അപകട സാധ്യത തോന്നിയാലോ ബട്ടന്‍ അമര്‍ത്താം
കേരള സവാരിയില്‍ സുരക്ഷിതമായും കുറഞ്ഞ നിരക്കിലും യാത്ര ചെയ്യാം. കേരള സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സര്‍വീസാണ് കേരള സവാരി. മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌ക്കര്‍ഷിച്ച നിരക്കും എട്ടു ശതമാനം സര്‍വീസ് ചാര്‍ജും മാത്രം നല്‍കിയാല്‍ മതി.
യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പുവരുത്തുകയാണ് കേരള സവാരിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലവും പദ്ധതി വിഭാവനം ചെയ്യുന്നു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്.
സത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷിത യാത്ര വാഗ്ദാനം ചെയ്യുന്നു. കേരള സവാരി ആപ്പില്‍ പാനിക് ബട്ടന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും അപകട സാധ്യത തോന്നിയാലോ ബട്ടന്‍ അമര്‍ത്താം.
ബട്ടന്‍ അമര്‍ത്തുമ്പോള്‍ ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഇതിനു പറ്റാത്ത സാഹചര്യമാണെങ്കില്‍ ബട്ടന്‍ അമര്‍ത്തിയാല്‍ മാത്രം മതി. നേരിട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കണക്റ്റഡ് ആകും.
പ്രധാന സവിശേഷതകള്‍
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുള്ള പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍മാരാണ് വണ്ടി ഓടിക്കുക.
തിരക്കുള്ള സമയങ്ങളില്‍ നിരക്കു വ്യത്യാസമുണ്ടാകില്ല.
പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്.
കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭകളിലും പദ്ധതി ഉടന്‍ ആരംഭിക്കും.
കുറ്റമറ്റ മാതൃകയില്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.