- Trending Now:
കൊച്ചിയിലെയും കോട്ടയത്തെയും ബസ് യാത്രക്കാർക്ക് ക്രിസ്തുമസ് സൂപ്പർ സേവർ പ്ലാനുമായി ട്രാൻസ്പോർട്ട് ടെക്നോളജി കമ്പനിയായ ചലോ. സ്വകാര്യ ബസ് യാത്രക്കാർക്കു ഡിജിറ്റൽ ടിക്കറ്റിങ് യാത്രാനുഭവമൊരുക്കുന്ന പദ്ധതിയാണിത്. ചലോ ആപ്പ്, ചലോ കാർഡ് എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർക്ക് 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പർ സേവർ ഓഫറിലൂടെ ലഭ്യമാക്കുന്നത്. സ്വകാര്യ ബസ് യാത്രക്കാർക്ക് ഡിജിറ്റൽ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഡിസംബർ 19 മുതൽ പതിനഞ്ചു ദിവസത്തേക്കാണ് ഈ ഓഫർ.
കൊച്ചിയിലെയും കോട്ടയത്തെയും എല്ലാ സ്വകാര്യ ബസ്സുകളിലും ക്രിസ്തുമസ് ഉത്സവകാലത്ത് ഈ ഓഫറിൽ യാത്ര ചെയ്യാവുന്നതാണ്. യാത്ര ചെയ്യുവാൻ ചലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ചലോ കാർഡ് കൈവശം ഉണ്ടാവുകയോ വേണം.
ഇവ രണ്ടിലും മുൻപ് സൂപ്പർ സേവർ പ്ലാൻ അല്ലെങ്കിൽ ഡിജിറ്റൽ ടിക്കറ്റ് സേവനം ഉപയോഗിക്കാത്തവർക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. സവിശേഷ ബോണസ് എന്ന നിലയിൽ, പുതിയ കാർഡ് ഫീസിൽ ബസ് യാത്രക്കാർക്ക് 50% കിഴിവ് ലഭിക്കും. കോട്ടയത്തും കൊച്ചിയിലും ഇത് 30 രൂപക്ക് ലഭ്യമാക്കും.
ചലോ കാർഡുകൾ ബസ് കണ്ടക്ടറിൽ നിന്നും അടുത്തുള്ള ചലോ സെന്ററുകളിൽ നിന്നും വാങ്ങാവുന്നതാണ്. ആപ്പ് ഉപയോഗിക്കുന്നവർ ആപ്ലിക്കേഷനിലെ ബസ് സെക്ഷനിൽ സൂപ്പർ സേവർ രൂപ 50 എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു തങ്ങളുടെ വിവരങ്ങൾ നൽകിയാൽ മതിയാകും.
അതിനുശേഷം യു പി ഐ വഴിയോ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പൈസ അടക്കാവുന്നതാണ്. ബസ്സിൽ കയറി സ്റ്റാർട്ട് എ ട്രിപ്പ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തതിനുശേഷം ടിക്കറ്റ് മെഷീനിൽ ക്ലിക്ക് ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ഡിജിറ്റൽ യാത്രക്കാർക്ക് റെസിപ്റ്റ് ഫോണിൽ ലഭിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.