നിങ്ങളുടെ വിധി എഴുതുന്നത് ആരാണ്? പലപ്പോഴും നിങ്ങളുടെ വിധി എഴുതുന്നത് ആരാണ് എന്നതിനെക്കുറിച്ചുള്ള സംശയം നിങ്ങൾക്കുണ്ടാകാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ വിധി എഴുതുന്നത് നിങ്ങൾ തന്നെയാണ്. ചിലപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ഭാഗ്യം കൊണ്ടോ ഈശ്വരാനുഗ്രഹം കൊണ്ടോ ഇല്ലെങ്കിൽ മറ്റുപല കാര്യങ്ങൾ കൊണ്ടോ ആണ് ചിലർ വിജയിക്കാറുള്ളത് എന്നാണ്. എന്നാൽ അങ്ങനെയല്ല നിങ്ങളുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് മറ്റാരുമല്ല നിങ്ങൾ തന്നെയാണ് എന്ന് സ്വയം മനസ്സിലാക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ന് ജീവിതവിജയം നേടിയ ആളുകളുടെ പഴയകാല ചരിത്രം എടുത്തു നോക്കിയാൽ ഏറ്റവും അധികം ബുദ്ധിമുട്ടിയ ആൾക്കാരായിരുന്നു ഭൂരിഭാഗം പേരും. ഏറ്റവും വലിയ ദരിദ്രനായിരുന്നു റിലയൻസിന്റെ ഉടമയായ അംബാനി എന്ന് എല്ലാവർക്കും അറിയാം. അതുപോലെ തന്നെ ടാറ്റ ആദ്യകാലങ്ങളിൽ കടക്കണിയിൽ അകപ്പെട്ട ഒരാളാണ്. ലോകം ആരാധിക്കുന്ന മഹാത്മാഗാന്ധി വലിയകോടീശ്വരനോ സമ്പത്തുണ്ടായിരുന്ന ആളും ആയിരുന്നില്ല. മഹാത്മാഗാന്ധിയുടെ കുടുംബക്കാർ ആരും തന്നെ രാഷ്ട്രീയ രംഗത്തോ പൊതുരംഗത്തോ പ്രവർത്തിച്ചിട്ടില്ല. അദ്ദേഹം ഇന്നും ലോകത്തിലെ മാതൃകാപരമായ നേതാവായി ജനങ്ങൾ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമായി തുടരുന്നു. ഏതു മഹാന്മാരുടെ കാര്യം എടുത്തു നോക്കിയാലും അതിനൊരു കാരണം ചുറ്റുപാടുകൾ ആയിരുന്നില്ല ചുറ്റുപാടുകൾ അവർക്ക് അനുകൂലമായി മാറ്റിയതാണ് അവരെ മഹാന്മാർ ആക്കി മാറ്റിയത്. ഇങ്ങനെ ജീവിത ചുറ്റുപാടുകളിൽ നിങ്ങളുടെ കൈപ്പടിയിൽ ഒതുക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്
- ഒന്നാമതായി നോക്കേണ്ടത് പ്രയത്നമാണ്. നിങ്ങളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രയത്നം ചെയ്യുവാൻ എപ്പോഴും തയ്യാറായിരിക്കണം. പല ആളുകളും വലിയ സ്വപ്നങ്ങൾ കാണാറുണ്ട്. എനിക്കിങ്ങനെയാവണം അങ്ങനെയാകണം എന്നൊക്കെ ആഗ്രഹിക്കാറുണ്ട് പക്ഷേ അതിനുവേണ്ടി പ്രയത്നിക്കാൻ തയ്യാറല്ല എന്നതാണ് ജീവിത പരാജയത്തിന് കാരണം. നിങ്ങളുടെ ലക്ഷ്യം എന്താണോ അതിനനുസരിച്ചുള്ള പ്രയത്നമാണ് ജീവിതവിജയത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത്.
- ഭാഗ്യത്തിൽ പരിപൂർണ്ണമായി വിശ്വസിക്കാതിരിക്കുക. റഷ്യക്കാർ പറയാറുണ്ട് ഭാഗ്യം എന്ന് പറയുന്നത് വിഡ്ഢികളുടെ പര്യായമാണെന്ന്. ലോട്ടറി ടിക്കറ്റ് എടുത്ത് ഭാഗ്യവാന്മാരുടെ കഥ നമുക്ക് എല്ലാവർക്കും അറിയാം. ലോട്ടറി എടുത്ത് ജീവിതം വിജയം കൈവരിച്ച ആരും തന്നെ ഇല്ല എന്നതാണ് സത്യം. അർഹതയുള്ളവർക്ക് മാത്രമാണ് സമ്പത്ത് കയ്യിൽ കിട്ടുന്നത് അല്ലാത്തവർക്ക് അത് കയ്യിൽ നിന്നും അവർ അറിയാതെ തന്നെ ഒലിച്ചു പോകും. പൈസ തിരിച്ചു പോകുന്ന സമയത്ത് കയ്യിലുള്ളത് കൂടി കൊണ്ടുപോകും എന്നതാണ് സത്യാവസ്ഥ. ലോട്ടറി അടിച്ച ആളുകളുടെ ചരിത്രം പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും.
- ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക. നിങ്ങൾക്ക് കഷ്ട നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ എപ്പോഴും പരാതി പറഞ്ഞുകൊണ്ടിരിക്കുന്ന ആളാകരുത്. അതിനെതിരെ പൊരുതുന്ന ഒരാൾ ആകണം. സമ്പത്തില്ല, സർക്കാർ ഒന്നും ചെയ്യുന്നില്ല, പ്രകൃതി ഞങ്ങൾക്ക് അനുകൂലമല്ല എന്നൊക്കെ പറഞ്ഞു പരാതി പറയുന്ന ഒരാളിനെ ആർക്കും ഇഷ്ടപ്പെടില്ല. പരാതിക്കെതിരെ പൊരുതുന്ന ആളിനെയാണ് എല്ലാവർക്കും ഇഷ്ടം. അങ്ങനെ എന്താണ് നിങ്ങൾക്ക് വേണ്ടത് അത് കിട്ടിയില്ല എന്ന് പറഞ്ഞു വിഷമിക്കാതെ അടുത്ത് എന്ത് ചെയ്യാം എന്ന സ്റ്റെപ്പ് ആലോചിച്ചുകൊണ്ട് ഇരിക്കുന്ന ആൾ ആയിരിക്കണം.
- നിങ്ങളുടെ മൂല്യങ്ങൾ നിലനിർത്തി കൊണ്ടുപോവുക.ഏത് പരിതസ്ഥിതിയിലും മോശമാകുന്ന അവസ്ഥയിലും നിങ്ങൾക്ക് ഒരു മൂല്യമുണ്ടാകണം. ആ മൂല്യത്തിനനുസരിച്ച് കൊണ്ട് പെരുമാറുന്ന ഒരാൾ ആകണം. ഉദാഹരണമായി മൂല്യം എന്ന് പറയുന്നത് എല്ലാ നിയമപരമായി ചെയ്യുന്ന ഒരാളായി പറയാം. അങ്ങനെയുള്ള ഒരാൾ എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ ചെയ്യാൻ ശ്രമിക്കണം. നിയമത്തിന് വിപരീതമായി ഒന്നും തന്നെ ചെയ്യാൻ പാടില്ല അത്തരത്തിൽ മൂല്യം മുറുകെ പിടിക്കുന്ന ഒരാൾ ആയിരിക്കണം.
- മറ്റു ചില കാര്യങ്ങളാണ് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അധ്വാനം, പതറാത്ത ഉത്സാഹം, ചെയ്യുന്ന ജോലിക്ക് വൃത്തിയും ചിട്ടയും കൊണ്ടു വരിക, കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യുക. ഇങ്ങനെയുള്ള സദ്ഗുണങ്ങൾ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകണം. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വളരെ ഭംഗിയായി നിങ്ങളുടെ മാക്സിമം അതിൽ കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ വിധിയിൽ വിശ്വസിക്കാതെ നിങ്ങളുടെ കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നേറുവാൻ നാം എപ്പോഴും തയ്യാറാകണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
നിങ്ങളുടെ കുട്ടികൾ പഠനത്തിൽ മുന്നേറാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.