Sections

ഫ്‌ലിപ്കാര്‍ട്ടിലൂടെ ഇനി ഇലക്ട്രിക് വാഹനങ്ങളും വാങ്ങാം

Sunday, Nov 20, 2022
Reported By admin
flipkart

നോ കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ എന്നിവ ഉപയോഗപ്പെടുത്താനുമാകും

 

ഇലക്ട്രിക് വാഹന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്പ്കാര്‍ട്ട്. ഒകായ (Okaya) ഇലക്ടിക് ടൂ വീലര്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് വിപുലീകരണ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇലക്ട്രിക് വാഹനങ്ങളും ഇനി ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ലഭിക്കുമെന്നര്‍ത്ഥം. 

രാജ്യത്തെ 245 നഗരങ്ങളിലെ 9,000 പിന്‍കോഡുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലെയുള്‍പ്പെടെയുള്ള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഫ്‌ലിപ്പ്കാര്‍ട്ട് നീക്കം. 2022 ജൂലൈയിലാണ് ഫ്‌ലിപ്പ്കാര്‍ട്ട് വാഹനങ്ങള്‍ക്കായി പ്രത്യേക പോര്‍ട്ട് ഫോളിയോയ്ക്ക് രൂപം നല്‍കിയത്. 

ഉപഭോക്താക്കള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 'Bikes& Cars' സെഗ്മെന്റിലൂടെ വാഹനങ്ങള്‍ തെരഞ്ഞെടുക്കാം. വാഹന പര്‍ച്ചേയ്‌സിനായി, ഫ്‌ലിപ്പ്കാര്‍ട്ട് പേയ്മെന്റ് ഓപ്ഷനുകളായ നോ കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ എന്നിവ ഉപയോഗപ്പെടുത്താനുമാകും. ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞാല്‍, 15 ദിവസത്തിനുള്ളില്‍ വാഹനം ഡെലിവര്‍ ചെയ്യുമെന്ന വാഗ്ദാനമാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്.

ഒക്കായയുടെ ഇലക്ട്രിക് ഇരുചക്രവാഹന മോഡലുകളായ ഫ്രീഡം, ക്ലാസ് ഐക്യു, ഫാസ്റ്റ് എഫ് 2 ബി എന്നിവയാണ് ആദ്യം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി എന്ന നിലയില്‍ പുതിയ വിഭാഗങ്ങളെ അവതരിപ്പിക്കുന്നതില്‍ കമ്പനി മുന്‍പന്തിയിലാണെന്നും, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പ്ലാറ്റ്‌ഫോമിലൂടെ വില്‍പന നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഫ്‌ലിപ്പ്കാര്‍ട്ട് സീനിയര്‍ ഡയറക്ടര്‍ രാകേഷ് കൃഷ്ണ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.