- Trending Now:
കേരളത്തിലെ കാലാവസ്ഥയ്ക്ക് തീര്‍ത്തും ഇണങ്ങുന്നതാണ് ഇവ
താറാവിനെ കുട്ടനാട്ടില്‍ മാത്രമല്ല, കേരളത്തില്‍ എവിടെയും വളര്‍ത്താം. കോഴിയിറച്ചി പോലെ ബ്രോയിലര്‍ രീതിയില്‍ താറാവിനെ വളര്‍ത്തി താറാവിറച്ചി വില്‍ക്കുന്ന തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാം. മുട്ടയ്ക്കും, ഇറച്ചിക്കും യോജിച്ച താറാവിനങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവയില്‍ വിഗാവയിനം താറാവ് ബ്രോയിലര്‍ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യം. വൈറ്റ് പെക്കിന്‍, ഐന്‍സ്തബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവസൂപ്പര്‍ എം.
ഇതിന് രോഗപ്രതിരോധശേഷി സാധാരണ താറാവുകളേക്കാള്‍ കൂടുതലാണ്. വാത്തയോടൊപ്പം വളര്‍ച്ച വെയ്ക്കാന്‍ കഴിയുന്ന ഇവയ്ക്ക് രണ്ടുമാസം കൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങാന്‍ കഴിയുന്നതിനാലും നിറമായതിനാലും ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. ശതുക്കളെ കൂട്ടത്തോടെ എതിര്‍ക്കാന്‍ കഴിവുണ്ട്. മറ്റു താറാവിനങ്ങളെപ്പോലെ നീന്തിത്തുടിക്കാന്‍ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല, പകരം കണ്ണുകള്‍ നനയ്ക്കാന്‍ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീര്‍ത്തും ഇണങ്ങുന്നതാണ് ഇവ.
പരിപാലനം
വിഗോവ കുഞ്ഞു ങ്ങള്‍ ഒരുദിവസം പ്രായത്തിലോ ഒരാഴ്ച പ്രായത്തിലോ വിപണിയില്‍ ലഭ്യമാണ്. ഒരുദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഏകദേശം 70രൂപയോളം വില വരും. രണ്ടാഴ്ച വരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമവെളിച്ചവും ചൂടും നല്‍കുന്ന ബ്രേഡിംഗ് സംവിധാനം സജ്ജമാക്കണം.
മുപ്പത് കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബള്‍ബ് എന്ന രീതിയില്‍ കൂതിമച്ചൂട് നല്‍കണം. 21 വരെ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കണം. എട്ടു തവണകളായി പേപ്പര്‍ വിരിയിലൊ നല്‍കുക. അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങള്‍ക്ക് 15 ഗ്രാം സ്റ്റാര്‍ട്ടര്‍ തീറ്റ എന്ന തോതില്‍ നല്‍കാം. തീറ്റ വെളളത്തില്‍ നനച്ചു നല്‍കുന്നത് ശ്വാസതടസ്സം ഒഴിവാക്കാന്‍ സഹായിക്കും. മൂന്നാഴ്ചവരെ വെളളം ആവശ്യത്തിനു മാത്രം നല്‍കുക.
വെള്ളം
ആഴംകുറഞ്ഞ പരന്ന പാത്രത്തില്‍ തല നനയ്ക്കാന്‍ വേണ്ടി മാത്രം അധികവെള്ളം കൊടുത്താല്‍ മതിയാകും. അതല്ലെങ്കില്‍ നേത്ര രോഗത്തിന് ഇടയാകും. മൂന്നാമത്തെ ആഴ്ച്ച മുതല്‍ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ട് വളര്‍ത്താം. ഈ ഘട്ടത്തില്‍ ഗാവര്‍ തീറ്റ നല്‍കാം. ചോര്‍ച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളില്‍ ഇവയെ വളര്‍ത്താം.
കൂട് നിര്‍മ്മാണം
കെട്ടി നില്‍ക്കാതെ അല്‍പം ഉയര്‍ന്ന സ്ഥലമായിരിക്കണം കൂടിനു തെരഞ്ഞെടുക്കാന്‍. തറ സിമന്റ് ചെയ്താല്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒഴിവാക്കാനും രോഗങ്ങള്‍ പകരുന്നത് തടയാനും സഹായിക്കും.നാലാള്‍ച്ച മുതല്‍ ദിവസം രണ്ടുനേരം വീതം തീറ്റകൊടുത്താല്‍ മതിയാകും. ഗാവര്‍ തീറ്റയുടെ അളവ് കുറയ്ക്കാന്‍, ചോറ്, ഓമക്കായ തുടങ്ങിയവയും നല്‍കാം. അഴിച്ചുവിട്ടുവളര്‍ത്തുന്നതിനാല്‍ തീറ്റയ്ക്കല മാര്‍ഗം അവര്‍ തന്നെ കണ്ടുപിടിക്കും. ഇവയുടെ തീറ്റ പൂപ്പല്‍ ബാധിക്കാതിരിക്കാന്‍ ഈര്‍പ്പ രഹിത സ്ഥലങ്ങളില്‍ സൂക്ഷിക്കണം.
രണ്ടു മാസം കഴിഞ്ഞാല്‍ ശബ്ദംകൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാന്‍ സാധിക്കും. പിടയെ അപേക്ഷിച്ച 25 പൂവന്‍ പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളര്‍ച്ചാനിരക്കും പിടയില്‍ നിന്നും പൂവനെ തിരിച്ചിയാന്‍ സഹായിക്കുന്നു. താരതമ്യേന വലിപ്പം കൂടുതലുള്ള മുട്ടകളാണ് ഇവയ്ക്ക് മുട്ടയുടെ തോടിനു കട്ടികൂടുതിലായതിനാല്‍ പൊട്ടിപ്പോകാനുള്ള സാധ്യതകറവാണ്.
വിഗോവ ഇറച്ചിയില്‍ മറ്റു താറാവിറച്ചിയെ അപേക്ഷിച്ചും കോഴിയെ അപേക്ഷിച്ചും രോഗസാധ്യതകള്‍ കുറവാണ്. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ് ആവശ്യമില്ല. കൂടാതെ, വിരമരുന്നുകള്‍, ബി കോംപ്ലക്‌സ് എന്നി വയും സാധാരണ ഗതിയില്‍ ഇവയ്ക്ക് നല്‍കേണ്ടതില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.