- Trending Now:
എല്ലാ ചർമ്മക്കാർക്കും ഒരു പോലെ കാണുന്ന പ്രശ്നമാണ് ബ്ലാക് ഹെഡ്സ്. ടീനേജുകാർക്കും മുതിർന്നവർക്കുമെല്ലാം ഈ പ്രശനം കാണാറുണ്ട്. ഭാഗ്യവശാൽ ഇവയെല്ലാം എളുപ്പത്തിൽ നമുക്ക് മാറ്റാനാകും. ഓപ്പൺ കോമെഡാൻസ് എന്നാണ് ബ്ലാക് ഹെഡ്സിനെ മെഡിക്കലി പറയുന്നത്. അധികമുള്ള സീബം, അഴുക്ക്, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾ, ഇവയെല്ലാം മുഖത്തെ സുഷിരത്തിൽ വന്നു കൂടുന്നു. ഇവ കൂടുതൽകാലം ചർമ്മത്തിൽ ഇരിക്കുകയാണെങ്കിൽ കറുത്ത നിറത്തിൽ ആയി മാറും. വൈറ്റ് ഹെഡ്സിനെ പോലെയോ കുരുക്കൾ പോലെയോ അല്ല ബ്ലാക് ഹെഡ്സ് സുഷിരത്തിന് അകത്തല്ല മുകളിലാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇവയെ പെട്ടെന്ന് കാണാനും മാറ്റാനും സാധിക്കും.പഠനങ്ങൾ പറയുന്നത് ചെറുപ്പക്കാരായ സ്ത്രീകളിൽ അമിതമായ സീബം കാരണം വലിയ സുഷിരങ്ങൾ ഉണ്ടാകുന്നു എന്നാണ്. പ്രായമായ സ്ത്രീകളിൽ കോളജിന്റെയും ഇലാസ്റ്റിന്റെയും നഷ്ടം കാരണം വലിയ സുഷിരങ്ങൾ ഉണ്ടാകുന്നു. അമിതമായി കഴുകുന്നത് ചർമ്മത്തിലെ പ്രകൃതി ദത്തമായ എണ്ണകൾ നഷ്ടപ്പെടുത്തും. അപ്പോൾ സെബാക്കസ് ഗ്രന്ഥി കൂടുതൽ സീബം ഉണ്ടാക്കും. ദിവസം രണ്ടു പ്രാവശ്യം തേൻ പോലെ മൃദുവായ ക്ലയൻസാർ ഉപയോഗിച്ച് മുഖം കഴുകുന്നതാണ് ഉത്തമം. ആദ്യം ചെയ്യേണ്ടത് ബ്ലാക് ഹെഡ്സിനെ നിങ്ങളുടെ മൂക്കിൽ നിന്നും നീക്കുകയാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും എന്നതിനാൽ നിങ്ങൾ വേണ്ടെന്ന് വയ്ക്കുന്നു. വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ വിധത്തിൽ എങ്ങനെ ബ്ലാക് ഹെഡ്സ് നീക്കാമെന്നുള്ള വഴികൾ ചുവടെ കൊടുക്കുന്നു
ബ്ലാക്ക് ഹെഡ് മാറ്റുന്നതിന് വേണ്ടി എന്ത് ചെയ്യുന്നതിനു മുൻപ് മുഖത്ത് നന്നായി ആവി പിടിക്കുന്നത് നല്ലതാണ്. ഇത് ബ്ലാക്ക് ഹെഡ്സ് പെട്ടെന്ന് ഇളകിപ്പോരുന്നതിന് സഹായിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.