- Trending Now:
കൂത്തുപറമ്പ് ഗവ.ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ (ഓപ്പൺ വിഭാഗം) നിയമിക്കുന്നു. എം ബി എ/ ബി ബി എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്കില്ലിൽ ടി ഒ ടി കോഴ്സുമാണ് അടിസ്ഥാന യോഗ്യത. ഹയർ സെക്കണ്ടറി/ ഡിപ്ലോമ/ ഉയർന്ന ലെവലിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2364535.
കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ 21ന് രാവിലെ പത്തിന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2971135.
പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (ഫിസിക്കൽ ഇൻസ്ട്രക്ടർ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 20ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശായലിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിഗ്രി. താൽപ്പര്യമുള്ളവർ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കല്ലിങ്ങൽ റോഡിൽ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസിൽ ജനറൽ വിഭാഗം വകുപ്പ് മേധാവി മുൻപാകെ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.
വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് സാനിട്ടേഷൻ വർക്കർ,പ്ലംബർ കം ഇലക്ട്രീഷൻ തസ്തികകളിലെ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.സാനിട്ടേഷൻ വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.ഏഴാം ക്ലാസ് പാസായിരിക്കണം.ഒരൊഴിവുള്ള പ്ലംബർ കം ഇലക്ട്രീഷൻ തസ്തികയിൽ പി.എസ്.സി നിശ്ചയിക്കുന്ന യോഗ്യതയാണ് വേണ്ടതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തിയ അപേക്ഷ സെപ്റ്റംബർ 26 അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്-0470 2605363.
വർക്കല മുൻസിഫ് കോർട്ടിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിലേക്കായി അഭിഭാഷകരുടെ ഒരു പാനൽ തയ്യാറാക്കുന്നു.നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസിൽ കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാവുന്നതാണ്.ജനനത്തീയതി, എന്റോൾമെന്റ് തീയതി,പ്രവൃത്തി പരിചയം,ഫോൺ നമ്പർ,ഇമെയിൽ ഐ.ഡി,ടിയാൾ ഉൾപ്പെട്ട പോലീസ് സ്റ്റേഷൻ പരിധി എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനനത്തീയതി,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജമെന്റ് പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെഷൻ,കളക്ടറേറ്റ്,സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന് തിരുവനന്തപുരം-695043 എന്ന വിലാസത്തിൽ സെപ്റ്റംബർ 30നകം അപേക്ഷിക്കണമെന്ന് അഡിഷണൽ ഡിസ്ടിക്ക്റ്റ് മജിസ്ട്രേട്ട് അറിയിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്നീഷ്യൻ,റേഡിയോഗ്രാഫർ, അനസ്തേഷ്യ ടെക്നീഷൻ,ഇ.സി.ജി ടെക്നീഷ്യൻ, ഒപ്ടോമെട്രിക് ടെക്നീഷ്യൻ എന്നീ തസ്തികളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.ലാബ് ടെക്നീഷ്യൻ തസ്തികയിൽ രണ്ടും മറ്റ് തസ്തികകളിൽ ഓരോ ഒഴിവുമാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സാന്ധ്യ രാഗം വയോജന ആരോഗ്യ സംരക്ഷണ പദ്ധതി പ്രകാരം അഞ്ച് പഞ്ചായത്തുകളിൽ യോഗ ട്രെയിനറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു സെഷന് 400 രൂപ ക്രമത്തിൽ ഒരു മാസം പരമാവധി 12,000 രൂപയാണ് വേതനം. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയാണ് നിയമന കാലയളവ്. അംഗീകൃത സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് നാച്ച്യുറോപ്പതി ആൻഡ് യോഗിക് സയൻസ് ബിരുദമോ തത്തുല്യമാ യോഗ്യതയോ ഉള്ളവരെയും യോഗ അസോസിയേഷൻ / സ്പോർട്ട്സ് കൗൺസിൽ അംഗീകാരമുള്ളവരെയും പരിഗണിക്കുമെന്ന് കരകുളം ഗവൺമെന്റ് ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കരകുളം സർക്കാർ ഹോമിയോ ആശുപത്രിയിലോ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എത്തിക്കേണ്ടതാണ്.
കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ താത്ക്കാലിക ഒഴിവ്. യോഗ്യത- ഫസ്റ്റ് ക്ലാസോടെ ബി ടെക്, എം ടെക്. യോഗ്യതതെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 19ന് രാവിലെ 10:30 കോളജിൽ എത്തുക.
കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂരിൽ ഹാജരാകണം. ഫോൺ: 0497 2700194.
ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690/- രൂപ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. പ്രായപരിധി 60 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് അസൽ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഓഫീസിന് സമീപം എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - 0495 2359645.
കൂനത്തറ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023-24 അധ്യയന വർഷത്തിലെ വൊക്കേഷണൽ ടീച്ചർ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിങ് തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത എം.കോം(ഫിനാൻസ്). താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8281446180, 9447996180.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.