- Trending Now:
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2022 ഡിസംബര്‍ 31നകം നല്‍കണം.സ്വന്തമായി 2/ 3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല / താഴ്ന്ന വരുമാന വിഭാഗത്തില്‍പെട്ടവര്‍ക്ക് സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ 2 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സ്ഡിയും 1 ലക്ഷം രൂപ സ്‌പോണ്‍സര്‍ വിഹിതവും 1 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും അടങ്ങുന്ന 4 ലക്ഷം രൂപയ്ക്കുളള ഭവനം നിര്‍മ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിതഫോറത്തില്‍ തയാറാക്കിയ അപേക്ഷ ഫെബ്രുവരി 28 ന് മുമ്പായി ലഭിക്കണം.
ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവര്‍ക്കുമാണ് അര്‍ഹത.പദ്ധതിക്കായി സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരും സന്നദ്ധ സംഘടനകളും ഫെബ്രുവരി 28 ന് മുമ്പായി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഈ പദ്ധതിക്കായി സമര്‍പ്പിക്കേണ്ട രേഖകളോടൊപ്പം ലൈഫ് മിഷനില്‍ വീട് അനുവദിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നു വാങ്ങി ഹാജരാക്കണം. മുമ്പ് സന്നദ്ധത അറിയിച്ചവര്‍ഒരിക്കല്‍ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക് www.kshb.kerala.gov.in ce ബോര്‍ഡിന്റെ ജില്ലകളിലെ ഓഫീസുകളിലോ ബന്ധപ്പെടണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.