- Trending Now:
നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒക്ക് ലഭിക്കുന്നത്
മികച്ച പ്രതികരണമാണ് രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഐപിഒയ്ക്ക് ലഭിക്കുന്നത്. പതിവിന് വിപരീതമായി ഞായറാഴ്ചയും എല്‍.ഐ.സി. ഐ.പി.ഒയ്ക്കായി അപേക്ഷിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. എസ്ബിഐയുടെ എല്ലാ ശാഖകളും ഞായറാഴ്ചയും അപേക്ഷകള്‍ സ്വീകരിക്കും.
മേയ് 9 വരെയാണ് ഇഷ്യുവിന് അപേക്ഷിക്കാവുന്നത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒക്ക് ലഭിക്കുന്നത്. എല്‍ഐസിയിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഷെയറിന് 45 രൂപയും പോളിസി ഉടമകള്‍ക്ക് 60 രൂപയും പ്രത്യേക ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന പബ്ലിക് ഇഷ്യൂവിന് 902-949 രൂപയായി പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുണ്ട്.
ഷെയര്‍ മാര്‍ക്കറ്റ് അപ്ഡേറ്റ് ... Read More
എല്‍ഐസി ഐപിഒ രണ്ടാം ദിവസം പൂര്‍ണ്ണമായും സബ്സ്‌ക്രൈബുചെയ്തിരുന്നു. പോളിസി ഉടമകള്‍ 3 തവണ, ജീവനക്കാര്‍ 2.14 തവണ, റീട്ടെയില്‍ 0.91 തവണ എന്നിങ്ങനെയായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍. യോഗ്യതയുള്ള സ്ഥാപന, സ്ഥാപനേതര നിക്ഷേപകര്‍ക്ക് ഐപിഒയുടെ രണ്ടാം ദിവസം യഥാക്രമം 40 ശതമാനം, 46 ശതമാനം സബ്സ്‌ക്രിപ്ഷനുകള്‍ ലഭിച്ചു.
വിപണികളില്‍ നിന്ന് ഏകദേശം 21,000 കോടി രൂപ സമാഹരിക്കുന്നതിന് ഐപിഒ വഴി സര്‍ക്കാര്‍ അതിന്റെ 3.5 ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത്. 18,300 കോടി രൂപയുടെ IPO അവതരിപ്പിച്ച Paytm ആണ് ഇതുവരെയുളള ഏറ്റവും വലിയ IPO അവതരിപ്പിച്ചത്. കോള്‍ ഇന്ത്യ ലിമിറ്റഡ് ഏകദേശം 15,500 കോടി രൂപയും റിലയന്‍സ് പവര്‍ 2008-ല്‍ 11,700 കോടി രൂപയുടെ IPO യും അവതരിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.