- Trending Now:
കൊച്ചി: യെസ് ബാങ്കിന്റെ സാമൂഹിക വികസന വിഭാഗമായ യെസ് ഫൗണ്ടേഷൻ 12-ാം വാർഷികം ആഘോഷിച്ചു. കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 1 ദശലക്ഷത്തിലധികം ജീവിതങ്ങളിൽ വെളിച്ചമേകി. മുംബൈയിലെ യെസ് ബാങ്കിന്റെ ആസ്ഥാനത്ത് നടന്ന വാർഷികാഘോഷത്തിൽ യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാർ, മുതിർന്ന നേതാക്കൾ, ട്രസ്റ്റികൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തൊഴിൽ സൃഷ്ടിക്കൽ, സംരംഭകത്വം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ഊന്നിയുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ യുവാക്കളെയും സമൂഹങ്ങളെയും സജ്ജരാക്കുന്നതിനുള്ള കേന്ദ്രീകൃത തന്ത്രമാണ്. 2021-ലാണ് യെസ് ഫൗണ്ടേഷൻ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. രാജ്യത്ത് യുവാക്കളെ വിപണി അധിഷ്ഠിത കഴിവുകൾ കൊണ്ട് സജ്ജരാക്കി തൊഴില്ദാതാക്കളാക്കി സാമ്പത്തികവും സാമൂഹികവുമായ വികസനം നയിക്കാൻ പ്രാപ്തരാക്കുന്നു. 2026-ഓടെ 100,000-ത്തിലധികം യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് യെസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
പഞ്ചവത്സര തന്ത്രം വഴി ഫൗണ്ടേഷൻ 10,000 യുവാക്കളെ കമ്പോളാധിഷ്ഠിത ജോലികളിൽ പരിശീലിപ്പിക്കുകയും വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിന്നുള്ള 40,000 കർഷകർ, സ്ത്രീകൾ, കരകൗശലത്തൊഴിലാളികൾ എന്നിവരുടെ വരുമാനം വർധിപ്പിക്കുകയും, കാർഷിക വനവല്ക്കരണ പദ്ധതികളിലൂടെ 3 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
യെസ് ബാങ്കിലൂടെയും യെസ് ഫൗണ്ടേഷനിലൂടെയും നടത്തുന്ന പ്രവർത്തനങ്ങളിലൂടെ അസമത്വങ്ങളെ നേരിടുന്നതിനും അവസരങ്ങളെ അവകാശങ്ങളാക്കി മാറ്റുന്നതിനും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റം വരുത്തുന്നതിനുമുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.