- Trending Now:
ബാങ്കിന്റെ തിരിച്ചറിയപ്പെട്ട സ്‌ട്രെസ്ഡ് ലോണുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തന്ത്രപരമായ പങ്കാളിത്തത്തിനായി JCF ARC LLC, JC Flowers Asset Reconstruction Pvt Ltd (JF Flowers ARC) എന്നിവയുമായി ബൈന്‍ഡിംഗ് ടേം ഷീറ്റില്‍ ഒപ്പുവച്ചിരിക്കുകയാണ്. യെസ് ബാങ്ക് JC Flowers ARC-യെ പങ്കാളിയായി തിരഞ്ഞെടുത്തു. 48,000 കോടി രൂപ മൂല്യമുള്ള ബാങ്കിന്റെ കിട്ടാക്കടം വില്‍ക്കാന്‍ ഒരു അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കുകയാണ് ബാങ്കിന്റെ പദ്ധതി.
ആവശ്യമായ മുന്‍കൂര്‍ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ടേം ഷീറ്റ് 2022 ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായി യെസ് ബാങ്ക് വെള്ളിയാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.അതനുസരിച്ച്, 48,000 കോടി രൂപ വരെയുള്ള ബാങ്കിന്റെ തിരിച്ചറിഞ്ഞ സ്‌ട്രെസ്ഡ് ലോണ്‍ പോര്‍ട്ട്ഫോളിയോയുടെ നിര്‍ദ്ദിഷ്ട വില്‍പ്പനയ്ക്ക് ജെസി ഫ്‌ലവേഴ്സ് എആര്‍സി അടിസ്ഥാന ലേലക്കാരനാകുമെന്ന് ബാങ്ക് തീരുമാനിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അത്തരം പോര്‍ട്ട്ഫോളിയോയുടെ വില്‍പ്പനയ്ക്കായി സ്വിസ് ചലഞ്ച് അടിസ്ഥാനത്തില്‍ സുതാര്യമായ ബിഡ്ഡിംഗ് പ്രക്രിയ നടത്താന്‍ നിര്‍ദ്ദേശിക്കുന്നതായി യെസ് ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.