Sections

യെസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകള്‍ പരിഷ്‌കരിക്കുന്നു,ഏറ്റവും പുതിയ നിരക്കുകള്‍ അറിയാം

Tuesday, Aug 10, 2021
Reported By admin
Yes Bank,fixed deposit,bank
Yes Bank

സ്ഥിര നിക്ഷേപ പലിശനിരക്കുകള്‍ യെസ് ബാങ്ക് പുതുക്കി പുതിയ നിരക്കുകള്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു
 

പ്രധാനമായും വ്യത്യസ്ത തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.ഇത് സാധാരണ നിക്ഷേപകരെയും മുതിര്‍ന്ന പൗരന്മാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ബാങ്ക് ഏറ്റവും കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള കാലയളവില്‍ സ്ഥിര നിക്ഷേപക പദ്ധതികള്‍ നല്‍കുന്നുണ്ട്.2021 ഓഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വന്ന ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.


പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 15 മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം പലിശ നിരക്കും നിക്ഷേപകര്‍ക്ക് ലഭിക്കും. 46 ദിവസങ്ങള്‍ മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 3 മാസം മുതല്‍ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതല്‍ 9 മാസം വരെയുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ക്ക് 5 ശതമാനം പലിശ നിരക്കും ലഭിക്കും.


9 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 5.25 ശതമാനം ആണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്കില്‍ നിന്നും ലഭിക്കുക. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ നിരക്കും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.

പുതുക്കിയ യെസ് ബാങ്ക് പലിശനിരക്ക്‌

7 മുതല്‍ 14 ദിവസം വരെ 3.25%

15 മുതല്‍ 45 ദിവസം വരെ 3.50%

46 മുതല്‍ 90 ദിവസം വരെ 4%

3 മാസം മുതല്‍ <6 മാസം വരെ 4.50%

6 മാസം മുതല്‍ <9 മാസം വരെ 5%

9 മാസം മുതല്‍ <1 വര്‍ഷം 5.25%

1 വര്‍ഷം <18 മാസം 5.75%

18 മാസം മുതല്‍ <3 വര്‍ഷം വരെ 6.00%

3 വര്‍ഷം മുതല്‍ <5 വര്‍ഷം 6.25%

5 വര്‍ഷം മുതല്‍ <= 10 വര്‍ഷം 6.50%

മുതിര്‍ന്ന പൗരന്മാരുടെ യെസ് ബാങ്കിന്റെ ഏറ്റവും പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകരെക്കാളും സ്ഥിര നിക്ഷേപത്തിന്മേല്‍ 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷങ്ങള്‍ വരെയുള്ള വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയുള്ള പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.