Sections

യെസ് ബാങ്കിൻറെ അറ്റാദായം 63 ശതമാനം ഉയർന്ന് 738 കോടി രൂപയിലെത്തി

Sunday, Apr 20, 2025
Reported By Admin
Yes Bank Reports 92% Profit Growth in FY2025

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൻറെ നാലാം പാദത്തിൽ യെസ് ബാങ്കിൻറെ അറ്റാദായം 63.3 ശതമാനം വാർഷിക വർധനവോടെ 738 കോടി രൂപയിലെത്തി. 2025 സാമ്പത്തിക വർഷത്തിലെ അറ്റാദായം 92.3 ശതമാനം വർധനവോടെ 2406 കോടി രൂപയിലും എത്തിയിട്ടുണ്ട്.

2025 സാമ്പത്തിക വർഷത്തിലെ അറ്റ പലിശ മാർജിൻ 2.4 ശതമാനത്തിലും നാലാം പാദത്തിലെ അറ്റ പലിശ മാർജിൻ 2.5 ശതമാനത്തിലും ആണെന്നും പ്രവർത്തന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വർഷത്തിലെ പലിശ ഇതര വരുമാനം 14.5 ശതമാനം വർധിച്ച് 5857 കോടി രൂപയിലെത്തി.

യെസ് ബാങ്കിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ത്രൈമാസമായിരുന്നു കടന്നു പോയതെന്ന് യെസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു. ആകെ നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിലും അറ്റ നിഷ്ക്രിയ ആസ്തികളുടെ കാര്യത്തിലും യഥാക്രമം 1.6 ശതമാനവും 0.3 ശതമാനവും എന്ന നിലയിൽ മെച്ചപ്പെടുത്തൽ വരുത്തിയിട്ടുണ്ട്. ചരക്കു സേവന നികുതി ശേഖരണ സൗകര്യം ഏർപ്പെടുത്തിയത് നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സേവനം കൂടി ലഭ്യമാക്കുന്ന നീക്കമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.