- Trending Now:
കൊച്ചി: കൺസ്യൂമർ ക്രെഡിറ്റ്, സൗജന്യ ക്രെഡിറ്റ് സ്കോർ സേവനങ്ങൾ തുടങ്ങിയവ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിപണന സ്ഥാപനമായ പൈസബസാറും യെസ് ബാങ്കും ചേർന്ന് യെസ് ബാങ്ക് പൈസബസാർ പൈസസേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു.
സ്ഥിരമായി ഷോപിങ് നടത്തുന്നവർക്ക് ഓൺലൈനായും ഓഫ്ലൈനായും ഉള്ള ഓരോ വാങ്ങലിനും മികച്ച ക്യാഷ്ബാക്ക് ലഭ്യമാക്കുന്നതാണ് പൈസസേവ് ക്രെഡിറ്റ് കാർഡ്.
ആമസോൺ, മിന്ത്ര, ഫ്ളിപ്കാർട്ട്, നൈക, സ്വിഗ്ഗി, സൊമാറ്റോ, ടാറ്റ ക്ലിക്, അജിയോ തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മൂന്നു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസ ക്യാഷ്ബാക്ക് പരിധിയായ 5000 രൂപ എത്തിയ ശേഷം തുടർന്നുള്ള ഓൺലൈൻ വാങ്ങലുകൾക്ക് 1.5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഓഫ്ലൈൻ വാങ്ങലുകൾക്ക് പരിധിയില്ലാതെ 1.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ ഫ്യൂവൽ സ്റ്റേഷനുകളിലും ഒരു ശതമാനം ഇന്ധന സർചാർജ് ഇളവും ലഭിക്കും.
ഇതിനു പുറമെ അപേക്ഷിക്കുമ്പോൾ വെർച്വൽ യെസ് ബാങ്ക് റുപെ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുകയും ചെയ്യാം. ജോയിനിങ് ഫീസ് ഇല്ല എന്നതും വാർഷിക ഫീസായ 499 രൂപ രണ്ടാം വർഷം മുതൽ 1.2 ലക്ഷം രൂപയുടെ വാങ്ങലുകൾക്കു ശേഷം ഇളവു ചെയ്തു കൊടുക്കുന്നതും മറ്റു സവിശേഷതകളാണ്.
സാമ്പത്തിക രംഗത്തെ യെസ് ബാങ്കിൻറെ വൈദഗ്ദ്ധ്യവും പൈസബസാറിൻറെ ഡിജിറ്റൽ രംഗത്തെ സാന്നിധ്യവും സംയോജിപ്പിച്ച് ലളിതവും ഫലപ്രദവുമായ സേവനമാണ് അവതരിപ്പിക്കുന്നതെന്ന് യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്സ് ആൻറ് മർച്ചൻറ് അക്വയറിങ് കൺട്രി ഹെഡ് അനിൽ സിങ് പറഞ്ഞു.
വിവിധ ഉപഭോക്തൃ മേഖലകളിലെ ആവശ്യങ്ങൾക്ക് അനുസൃതമായ സേവനങ്ങളുടെ അഭാവം പരിഹരിക്കാൻ സംയുക്ത നീക്കം സഹായകമാകുമെന്ന് പൈസബസാർ സഹ സ്ഥാപകനും സിഇഒയുമായ നവീൻ കുക്രെജ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.