- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ നിക്ഷേപങ്ങളുടെ കാര്യത്തിൽ 20.8 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. ഇതോടെ നിക്ഷേപങ്ങൾ 2,65,072 കോടി രൂപയിലെത്തി. ബാങ്കിൻറെ ശക്തമായ സാമ്പത്തിക അടിത്തറയിൽ നിക്ഷേപകർക്കുള്ള വിശ്വാസവും ഉപഭോക്തൃ കേന്ദ്രീകൃതമായ ബാങ്കിൻറെ നീക്കങ്ങളുടെ വിജയവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
വായ്പകൾക്കുള്ള ആവശ്യം വർധിച്ചു വരുന്നതിന് അനുസൃതമായി നിക്ഷേപവും വളർത്തുക എന്ന വെല്ലുവിളി ബാങ്കുകൾ നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ മേഖലയിലെ ശരാശരിയേയും മറികടക്കുന്ന രീതിയിലെ യെസ് ബാങ്കിൻറെ നേട്ടം.
ബാങ്കിൻറെ കറൻറ് സേവിങ്സ് അക്കൗണ്ട് അനുപാതം മുൻ വർഷം ആദ്യ ത്രൈമാസത്തിലെ 29.4 ശതമാനത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 30.8 ശതമാനമായി ഉയർന്നിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 17 ലക്ഷത്തോളം പുതിയ കറൻറ് സേവിങ്സ് അക്കൗണ്ടുകളാണ് ബാങ്ക് പുതുതായി ആരംഭിച്ചത്. കറൻറ് സേവിങ്സ് അക്കൗണ്ടുകൾ കൂടുതലുള്ള ക്ലസ്റ്ററുകളിൽ 133 പുതിയ ബ്രാഞ്ചുകളാണ് യെസ് ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.