- Trending Now:
ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറും ബാറ്ററിയും ഇന്ത്യന്‍ കാലാവസ്ഥ കണക്കിലെടുത്ത് വികസിപ്പിച്ചെടുക്കും
യമഹയുടെ ഇന്ത്യന്‍ നിര്‍മ്മിത കിടിലന്‍ ഇ-സ്‌കൂട്ടര്‍ വിപണിയിലേക്ക്. ജാപ്പനീസ് കമ്പനിയായ യമഹ മോട്ടോര്‍ ഇന്ത്യയ്ക്കായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുയാണ്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറും ബാറ്ററിയും ഇന്ത്യന്‍ കാലാവസ്ഥ കണക്കിലെടുത്ത് വികസിപ്പിച്ചെടുക്കും.യമഹ ഇന്ത്യയും യമഹ ജപ്പാനും സംയുക്തമായി വികസിപ്പിക്കുന്ന ഇ-സ്‌കൂട്ടര്‍ പ്രാദേശിക വെണ്ടര്‍മാരില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍, റിമൂവബിള്‍ ബാറ്ററി ഡിസൈനിലുള്ള 2.5 kW ക്ലാസ് NEO'S ഇലക്ട്രിക് സ്‌കൂട്ടര്‍ യമഹ യൂറോപ്പില്‍ പുറത്തിറക്കിയിട്ടുണ്ട്.യൂറോപ്പില്‍ 2,58,000 രൂപയ്ക്ക് തുല്യമായ 3,099 യൂറോയാണ് NEO'S ഇ-സ്‌കൂട്ടറിന്റെ വില.ഓട്ടോ ന്യൂസ് വെബ്സൈറ്റുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, NEO'S ഇന്ത്യന്‍ നിര്‍മിതമായി അവതരിപ്പിക്കുന്നതിനായിരിക്കും പദ്ധതിയിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.