Sections

ആക്സിസ് നിഫ്റ്റി 500 മൊമെൻറം 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Friday, Jan 24, 2025
Reported By Admin
Axis Nifty500 Momentum 50 Index Fund: Open for NFO Until February 7

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി500 മൊമെൻറം 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഫണ്ടിൻറെ എൻഎഫ്ഒ ജനുവരി 24 മുതൽ ഫെബ്രുവരി ഏഴു വരെ നടത്തും.

100രൂപയാണ് ഈ ഓപ്പൺ എൻഡഡ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ അധിക നിക്ഷേപവും നടത്താം. വില മുകളിലേക്കു കുതിക്കുന്ന പ്രവണതയുള്ള ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നതാണ് മൊമെൻറം നിക്ഷേപത്തിലെ മുഖ്യ രീതി.

ലാർജ്, മിഡ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഉയരുന്ന പ്രവണതയുള്ളവയെ ഇതിൽ കണ്ടെത്തും. കഴിഞ്ഞ ആറു മുതൽ 12 മാസം വരെയുള്ള കാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ചവയെയാണ് സാധാരണയായി മൊമെൻറം നിക്ഷേപത്തിൽ തെരഞ്ഞെടുക്കാറ്. പാസീവ് ആയി കൈകാര്യം ചെയ്യുന്ന പദ്ധതിയായതിനാൽ താരതമ്യേന കുറഞ്ഞ ചെലവ് അനുപാതമായിരിക്കും എന്ന നേട്ടവും ഇതിനുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.