Sections

ഉപഭോക്താക്കൾക്ക് 5ജി അനുഭവങ്ങൾ ലഭ്യമാക്കാനായി ഷവോമി - വി സഹകരണം

Thursday, Mar 30, 2023
Reported By Admin
Xiaomi India and Vi

തടസ്സമില്ലാത്ത 5ജി അനുഭവങ്ങൾ ലഭ്യമാക്കാൻ ഷവോമി ഇന്ത്യയും വോഡഫോൺ ഐഡിയയും (വി) സഹകരിക്കും


കൊച്ചി: ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത 5ജി അനുഭവങ്ങൾ ലഭ്യമാക്കാൻ ഷവോമി ഇന്ത്യയും വോഡഫോൺ ഐഡിയയും (വി) സഹകരിക്കും. ഈ പങ്കാളിത്തം വഴി ഷവോമി, റെഡ്മി സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് വി 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ മെച്ചപ്പെട്ട ഡാറ്റാ അനുഭവങ്ങൾ ലഭിക്കും.

ഷവോമി, റെഡ്മി നിരയിലുള്ള 18 ഡിവൈസുകൾ വി 5ജിയിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഈ ഡിവൈസുകൾ സേവനങ്ങൾ അവതരിപ്പിക്കുമ്പോൾ നെറ്റ് വർക്കിനെ പിന്തുണക്കും. വിയുടെ 5ജി നെറ്റ് വർക്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കി കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ഇതിനായി പ്രിഫേഡ് നെറ്റ് വർക്ക് 4ജി എന്നതിൽ നിന്ന് 5ജിയിലേക്ക് മാറ്റുക മാത്രമേ വേണ്ടി വരൂ.

ഷവോമി 13 പ്രോ, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട് 12 5ജി, എംഐ 11 അൾട്രാ, എംഐ 11എക്സ് പ്രോ, ഷവോമി 11ടി പ്രോ 5ജി, ഷവോമി 11 ലൈറ്റ് എൻഇ 5ജി, റെഡ്മി കെ50ഐ, റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11 പ്രോ 5ജി, എംഐ11 എക്സ്, എംഐ 10, എംഐ 10ടി, എംഐ 10ടി പ്രോ, എംഐ 10ഐ തുടങ്ങിയവ ഈ സൗകര്യം ലഭിക്കുന്ന ഡിവൈസുകളിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.