- Trending Now:
റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഉൽപ്പന്നങ്ങളായ റെഡ്മി വാച്ച് 3, ബാൻഡ് 2 എന്നിവ ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉൽപ്പന്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം. Vo WiFi 201.75 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി വാച്ച് 3 സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 390x450 പിക്സൽ റെസല്യൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും, 600 നൈറ്റ് ബറ്റ്നസും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ബഡ്ജറ്റ് റേറ്റിൽ ഒരു കിടിലൻ സ്മാർട്ട് ഫോൺ... Read More
ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാർട്ട് വാച്ചുകളുടെ ഭാരം 37 ഗ്രാം മാത്രമാണ്. 121 സ്പോർട്സ് മോഡുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.289 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. പ്രധാനമായും എലഗന്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി വാച്ച് 3 സ്മാർട്ട് വാച്ചുകളുടെ വിപണി വില 599 യുവാനാണ് (ഏകദേശം 7,000 രൂപ).
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച ഒരു സ്മാർട്ട് ഫോൺ... Read More
1.47 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് റെഡ്മി ബാൻഡ് 2- ന് നൽകിയിരിക്കുന്നത്. 170x320 പിക്സൽ റെസലൂഷൻ ലഭ്യമാണ്. രക്തത്തിലെ ഓക്സിജൻ ട്രാക്കിംഗ്, ഹൃദയമിടിപ്പ്, ഉറക്ക നിരീക്ഷണം എന്നിങ്ങനെയുളള ഫിറ്റ്നസ് സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 30- ലധികം സ്പോർട്സ് മോഡുകൾ ലഭ്യമാണ്. 210 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. മിഡ്നൈറ്റ് ബ്ലാക്ക്, ഡീം വൈറ്റ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന റെഡ്മി ബാൻഡ് 2- ന്റെ വില 159 യുവാനാണ് (ഏകദേശം 2,000)രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.