Sections

സംരംഭ ജീവിതത്തില്‍ വിജയിക്കാന്‍ ഉപദേശങ്ങളുമായി ലോക സമ്പന്നന്‍

Tuesday, Jan 04, 2022
Reported By Admin
elon musk

മസ്‌കിന്റെ വിജയത്തിലേക്കുള്ള വഴികള്‍ അറിയാം

 

പുതുവര്‍ഷത്തില്‍ സംരംഭ ജീവിത വിജയം നേടാന്‍ യുവാക്കള്‍ക്ക് അഞ്ച് ഉപദേശങ്ങളുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലെക്‌സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിലാണ് മസ്‌കിന്റെ പ്രതികരണം. മസ്‌കിന്റെ വിജയത്തിലേക്കുള്ള വഴികള്‍ അറിയാം.

പുസ്തകങ്ങള്‍ വായിക്കുക

ഇപ്പോഴത്തെ തലമുറക്ക് ഓണ്‍ലൈനിലൂടെ ഒരുപാട് വിവരങ്ങള്‍ ലഭിക്കും. എങ്കിലും പുസ്തകവായന ഒഴിവാക്കരുതെന്നാണ് മസ്‌കിന്റെ ഉപദേശം. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ച് ചുറ്റുമുള്ള സമൂഹത്തെ കുറിച്ച് അറിവുണ്ടാക്കണമെന്നും മസ്‌ക് ആവശ്യപ്പെടുന്നു.

സമൂഹത്തിനായി നല്‍കുക

സമൂഹത്തിനായി എന്തെങ്കിലും നല്‍കുക എന്നതും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മള്‍ സമൂഹത്തില്‍ നിന്നും എടുക്കുന്നതിലേറെ തിരിച്ച് നല്‍കാന്‍ സാധിക്കണം.

ജനങ്ങളോട് സംസാരിക്കുക

സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളോട് സംസാരിക്കുന്നതിന് ഒരിക്കലും മടി കാണിക്കരുത്. വിവിധ തരം ആളുകളുമായി സംസാരിച്ചാല്‍ അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും. മറ്റുള്ളവരില്‍ നിന്നും പരമാവധി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുക

ഒപ്പമുള്ളവര്‍ക്കും ലോകത്തിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുക എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരിക്കലും നേതാവാകാന്‍ ശ്രമിക്കാതിരിക്കുക

ജീവിതത്തിലൊരിക്കലും ഒരു നേതാവോ മേധാവിയോ ആയി മാറാന്‍ ശ്രമിക്കരുതെന്നാണ് മസ്‌കിന്റെ മറ്റൊരു ഉപദേശം. നിങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്ന പല മേധാവികളും ആ സ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കാത്തവരാണെന്നും മസ്‌ക് പറഞ്ഞു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.