Sections

ലോക മത്സ്യബന്ധന ദിനാചരണം; മത്സ്യോത്സവത്തിന് ഇന്ന് തുടക്കം

Friday, Nov 18, 2022
Reported By admin
fish

ഒരു പൊതുവേദിയെന്ന  നിലയിലാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നത്

 

ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ  ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് തുടക്കമായി. ഇന്ന് മുതല്‍ 21  വരെയാണ് മേള. 2022 പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വര്‍ഷമായി' ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായിമത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യകര്‍ഷകര്‍ക്കും, പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവര്‍ മുഖേന നടപ്പിലാക്കുന്ന പ്രധാനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരുപൊതുവേദിയെന്ന  നിലയിലാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നത്.

ഏകദേശം 50000 ചതുരശ്ര അടി സ്ഥല വിസ്തീര്‍ണ്ണത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ കേന്ദ്ര വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ മുതലായവയുടെ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി നോര്‍വെയുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് മത്സ്യോത്സവത്തില്‍ ചര്‍ച്ചകള്‍ നടക്കും. മണ്ണെണ്ണ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനും യാനങ്ങളില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്ന സാഹചര്യവും ചര്‍ച്ച  ചെയ്യും.

CMFRI , NFDB, CIFT, CIFNET, KUFOS, KSDMA, KCZMA, തുടങ്ങി വിവിധ കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളുടെ നൂറില്‍പ്പരം സ്ടാളുകള്‍  സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ശില്‍പ്പശാല, മത്സ്യതൊഴിലാളി വനിതകളുടെ സംരംഭകത്വ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള മത്സ്യതൊഴിലാളിവനിതാ സംഗമം, മത്സ്യകര്‍ഷകരുടെ അനുഭവങ്ങളും പ്രശങ്ങളും ചര്‍ച്ച  ചെയ്യുന്നതിനുള്ള സംവാദാത്മക സെഷനുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് കുട്ടികള്‍ക്കായികിഡ്സ് ഗാല, മറ്റു കലാപരിപാടികള്‍, വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യമേള എന്നിവ  മത്സ്യോത്സവം 2022 ന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.