- Trending Now:
ധനക്കമ്മി ലക്ഷ്യം 6.4 ശതമാനം കൈവരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണ്
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷം 6.9 ശതമാനം വളര്‍ച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയര്‍ന്ന ചരക്ക് വിലയും രാജ്യത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ച 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ഉയര്‍ത്തി. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവചനം 7 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി ബാങ്ക് കുറച്ചു.
അതേസമയം, 23 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 7.1 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് വ്യക്തമാക്കി. ചരക്ക് വിലയിലെ ഇടിവ് പണപ്പെരുപ്പ സമ്മര്‍ദത്തെ കുറയ്ക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു. ധനക്കമ്മി ലക്ഷ്യം 6.4 ശതമാനം കൈവരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണ്.
ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ പണനയം കര്‍ശനമാക്കിയതും ചരക്കുകളുടെ വിലക്കയറ്റവും മറ്റ് സമ്പദ് വ്യവസ്ഥയെപോലെ ഇന്ത്യയെയും ബാധിച്ചു. എന്നിരുന്നാലും, മറ്റ് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ആഗോള മാന്ദ്യം ഇന്ത്യയില്‍ വളരെ കുറഞ്ഞ സ്വാധീനം ചെലുത്തുമെന്ന് ലോക ബാങ്ക് പറയുന്നു.
സെപ്തംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം ആയിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ സമയത്ത് 8.4% ശതമാനം ഉണ്ടായിരുന്ന വളര്‍ച്ചയെക്കാള്‍ മന്ദഗതിയിലാണ് ഇത്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ആദ്യ പാദത്തില്‍ 13.5 ശതമാനം വളര്‍ച്ച നേടി, രണ്ടാം പാദ വളര്‍ച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തിന് അനുസൃതമായിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷം 7 ശതമാനം വളര്‍ച്ചയാണ് സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നത്. ഇന്ത്യയുടെ വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ലേക്ക് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.