Sections

മാർക്കറ്റിങ് മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി 'മാർക്കറ്റ് മിസ്റ്ററി' വർക്ക് ഷോപ്പ്

Thursday, Jan 11, 2024
Reported By Admin
Market Mystery

'മാർക്കറ്റ് മിസ്റ്ററി' വർക്ക് ഷോപ്പ്


മാർക്കറ്റിങ് മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(കെ.ഐ.ഇ.ഡി) മൂന്നുദിവസത്തെ 'മാർക്കറ്റ് മിസ്റ്ററി' വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 23 മുതൽ 25 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാംപസിൽ വെച്ചാണ് പരിശീലനം.

എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി https://kied.info/training-calender/ൽ ജനുവരി 18ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04842532890, 2550322, 7994903058.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.