Sections

ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ദിവസമായി ചുരുക്കിയേക്കും

Thursday, Mar 02, 2023
Reported By admin
bank

50 മിനിറ്റോളം പ്രവൃത്തി സമയം വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുക


ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം ആഴ്ചയിൽ 5 ദിവസമായി ചുരുക്കിയേക്കും. ഈ വിഷയത്തിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) തത്ത്വത്തിൽ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആഴ്ചയിൽ ആറ് ദിവസങ്ങളിലാണ് പ്രവർത്തനം. രണ്ട്, നാല് ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് നിലവിൽ അവധിയുണ്ട്. പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെയാക്കി വർധിപ്പിച്ചേക്കുമെന്നാണ് വിവരം.

പ്രവൃത്തി സമയം വർധിപ്പിച്ച്, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വിഷയത്തിൽ ഏതാനും നാളുകളായി ചർച്ചകൾ നടന്നു വരികയാണ്. ഐബിഎ, ജീവനക്കാരുടെ സംഘടനകളുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ സമവായമുണ്ടാക്കാണ് ശ്രമിച്ചത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസുമായിട്ടാണ് പ്രധാനമായും ചർച്ചകൾ നടന്നത്.

പ്രവൃത്തി സമയങ്ങൾ സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് അവ്യക്തത നിലനിൽകുന്നുമുണ്ട്. 50 മിനിറ്റോളം പ്രവൃത്തി സമയം വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ശുപാർശ, ധനകാര്യ മന്ത്രാലയത്തിനാണ് ആദ്യം അയച്ചു കൊടുക്കുക. തുടർന്ന് ഈ വിഷയത്തിൽ റിസർവ് ബാങ്കിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഈ അനുമതികൾ ലഭിച്ചു കഴിഞ്ഞെങ്കിൽ മാത്രമേ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസങ്ങൾ എന്നത് നടപ്പിൽ വരുത്താൻ സാധിക്കൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.