- Trending Now:
മിടുമിടുക്കനായ തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പു നൽകുന്ന പുരസ്കാരമാണിത്. 18 മേഖലയിലെ തൊഴിലാളികൾക്കാണ് പുരസ്കാരം നൽകുന്നത്.
ഏതെല്ലാം മേഖലകൾ
നിർമാണം, ചെത്ത്, മരം കയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ, തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, നഴ്സ്, ഗാർഹിക ജോലി, ടെക്സ്റ്റൈൽ മിൽ, കരകൗശല, വൈദഗ്ധ്യ, പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പുപണി, മരപ്പണി, കൽപ്പണി, വെങ്കലപ്പണി, കളിമൺപാത്ര നിർമാണം, കൈത്തറി വസ്ത്ര നിർമാണം, ആഭരണ നിർമാണം), മാനുഫാക്ചറിങ്/പ്രോസസിങ് ( മരുന്നു നിർമാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരിപ്പു നിർമാണ തൊഴിലാളി, ഫിഷ് പീലിങ് ), ഇൻഫർമേഷൻ ടെക്നോളജി, മത്സ്യബന്ധന / വില്പന തൊഴിലാളികൾ എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് അപേക്ഷിക്കാം. ഓരോ മേഖലയിലെയും മികച്ച തൊഴിലാളിക്ക് അവാർഡ് ലഭിക്കും.
തിരഞ്ഞെടുപ്പ് എങ്ങനെ?
തൊഴിലാളികളിൽ നിന്നും ചോദ്യാവലി ഉൾപ്പെടുന്ന നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിൽ ഉടമ, ട്രേഡ് യൂണിയൻ പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓൺലൈനായി ശേഖരിച്ച് മാർക്ക് കണക്കാക്കി ലേബർ കമ്മീഷണർ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയ തൊഴിലാളികളെ അഭിമുഖം നടത്തിയ ശേഷമാണ് മികച്ച തൊഴിലാളിയെ തിരഞ്ഞെടുക്കുന്നത്.
എങ്ങനെ അപേക്ഷിക്കണം
പൂരിപ്പിച്ച ചോദ്യാവലിയും തൊഴിലുടമയുടെ സാക്ഷ്യപത്രവും ഉൾപ്പെടെയുള്ള അപേക്ഷ (നോമിനേഷൻ ) തൊഴിൽ വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. സ്ഥിരമായ തൊഴിലുടമ ഇല്ലാത്ത തൊഴിലാളികൾ അതത് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതി.
അപേക്ഷ ജനുവരി 30 നു മുമ്പ് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് :
www.lc.kerala.gov.in ഫോൺ: 1800 42555 214 (ലേബർ കോൾ സെന്റർ ) , 0471 278 3900 (ലേബർ കമ്മീഷണറേറ്റ് , തിരുവനന്തപുരം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.