Sections

ജോലിയിൽ പോസിറ്റീവ് മനോഭാവത്തിനുള്ള പ്രാധാന്യം

Thursday, Jan 09, 2025
Reported By Soumya
The Role of Attitude in Work and Pathways to Success

ഇന്ന് സമയം കളയാൻ വേണ്ടിയാണ് പലരും ജോലി ചെയ്യുന്നത്. ജോലിചെയ്യുന്ന സമയത്തുള്ള നിങ്ങളുടെ മനോഭാവം വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കൽ ഒരു പള്ളി പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. പണി കാണാൻ വന്ന ഒരാൾ ജോലിചെയ്യുന്ന ആളിനോട് ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്. അയാൾ പറഞ്ഞു ഞാൻ ഇഷ്ടികപ്പണി ചെയ്തു കൊണ്ട് നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ വയ്യേ എന്ന് ചോദിച്ചുകൊണ്ട് അയാൾ വഴക്ക് പറഞ്ഞു. രണ്ടാമത്തെ ആളിനോടും അയാൾ ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന്. അയാൾ പറഞ്ഞ മറുപടി ഞാൻ എന്റെ കുടുംബത്തിനെ പോറ്റാൻ വേണ്ടി മേസ്തിരി പണി ചെയ്യുകയാണെന്ന്. അയാൾ മറ്റൊരാളിനോട് ചോദിച്ചു നിങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിട്ടുള്ള ലോകത്തിൽ തന്നെ അത്ഭുതമായിട്ടുള്ള ഒരു പള്ളി ചെയ്തുകൊണ്ടിരിക്കുകയാണെന്ന്. അതിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് താനെന്നും. ഇതിൽ മൂന്നുപേർ പറഞ്ഞ മറുപടിയിലും അവരുടെ മനോഭാവമാണ് കാണിക്കുന്നത്. ഇതിൽ മൂന്നാമത്തെ ആൾ പറഞ്ഞ മനോഭാവത്തോടുകൂടി ജോലി ചെയ്യുന്ന ആൾ ജോലിയിൽ പരിപൂർണ്ണ സംതൃപ്തനും അയാളുടെ ജോലി വളരെ ഭംഗിയായി ചെയ്യാൻ കഴിയുന്ന ഒരാൾ ആയിരിക്കും. ആ മനോഭാവത്തോടുകൂടി ജോലിചെയ്യുന്നവരാണ് ഏറ്റവും മികച്ച വ്യക്തികൾ. ജോലിചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • വളരെ ഉത്സാഹത്തോടുകൂടി നാം ജോലി ചെയ്യണം. വെറുതെ സമയം കളയാൻ വേണ്ടിയോ കാശിനു വേണ്ടിയോ മാത്രമാകരുത് ഒരു ജോലി എന്നു പറയുന്നത്. ഏറ്റെടുക്കുന്ന ജോലി വളരെ താല്പര്യത്തോടു കൂടിയും, നിങ്ങളുടെ കഴിവ് അതിൽ അർപ്പിച്ചു വേണം ജോലി ചെയ്യാൻ. വെറും സാമ്പത്തിക നേട്ടത്തിന് മാത്രമായി ജോലി ചെയ്യരുത്.
  • തന്റെ പ്രവർത്തി കൊണ്ട് മറ്റുള്ളവർക്ക് സുഖവും സൗകര്യവും നൽകാൻ കഴിയും എന്നുള്ള ബോധവും വിശ്വാസമുണ്ടെങ്കിൽ അയാൾ വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല.
  • ജോലിചെയ്യുന്ന സമയത്ത് ആത്മ നിയന്ത്രണവും അച്ചടക്കവും വളരെ അത്യാവശ്യമാണ്. ആത്മനിയന്ത്രണവും അച്ചടക്കവും ഇല്ലാത്ത പ്രവർത്തി ഒന്നും തന്നെ വിജയിക്കുകയില്ല.ചില ആളുകൾ വിചാരിക്കാറുണ്ട് അച്ചടക്കവും ആത്മ നിയന്ത്രണവും വളരെ മോശമായിട്ടുള്ള ഒന്നാണെന്നും.തന്റെ ഇഷ്ടത്തിന് ജീവിക്കാനുള്ളതാണ് ജീവിതം എന്നും. ഇങ്ങനെയുള്ള ചിന്തകൾ ആധുനിക സമൂഹത്തിൽ വളരെ കൂടി വരുന്നുണ്ട്. ഇത് തന്നെയാണ് ഓരോരുത്തരും അവര് ചെയ്യുന്ന ജോലിയിൽ മികച്ചവരായി മാറാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്.
  • അച്ചടക്കത്തോടു കൂടി തന്നെ ജോലി ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. അച്ചടക്കത്തോട് കൂടി ജോലി ചെയ്യുക എന്നതിന്റെ അർത്ഥം ചിട്ടയോടുകൂടി തന്നെ ഏൽപ്പിച്ചിട്ടുള്ള കാര്യം എങ്ങനെ ചെയ്യണം എന്ന് സ്വയം അറിയുകയും അത് ക്രമമായി ചെയ്യുന്നതിനേയും ആണ് അച്ചടക്കത്തോട് കൂടി കാര്യങ്ങൾ ചെയ്യുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
  • അടുത്ത ഒരു കാര്യമാണ് സമയനിഷ്ട പാലിക്കുക എന്നത്. പല ആളുകളും സമയനിഷ്ഠ പാലിക്കുന്നതിൽ താൽപര്യം കാണിക്കാറില്ല.കൃത്യനിഷ്ഠതയുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം അവന്റെ പ്രവർത്തികൾ വളരെ ഭംഗിയായി ചെയ്യാൻ സാധിക്കും. ഏതൊരു മേഖലയാകട്ടെ സർക്കാർ ജീവനക്കാരോ, പ്രൈവറ്റ് ജീവനക്കാരോ, കച്ചവടക്കാരോ ആരായാലും കൃത്യനിഷ്ഠത വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കൃത്യനിഷ്ഠ ഉള്ള ഒരാൾക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
  • നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ഒരു മൂല്യമുണ്ടാകണം. നിങ്ങളുടെ ജീവിതത്തെ കുറിച്ചും ജീവിതലക്ഷ്യങ്ങളെ കുറിച്ച് സമഗ്രമായ വീക്ഷണവും ലക്ഷ്യവും നിങ്ങൾക്കുണ്ടാകണം. അത് നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. ഉദാഹരണമായി മഹാത്മാഗാന്ധി അഹിംസയിൽ ഉറച്ചു നിന്നത് കൊണ്ടാണ് കാര്യങ്ങൾ ഒക്കെ ചെയ്തത്.എന്ത് കാര്യം ചെയ്യുമ്പോഴും അഹിംസ വിട്ടുള്ള ഒരു കളി മഹാത്മാഗാന്ധിക്ക് ഉണ്ടായിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ലോകപ്രശസ്തനായ ഒരു വ്യക്തിയാക്കി മാറ്റുന്നതിൽ സഹായിച്ച ഒരു ഘടകം. ഇതുപോലെ നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ മൂല്യങ്ങൾ ഉണ്ടാകണം. താൻ തെറ്റായ കാര്യങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിച്ചു കൊണ്ട് തന്നെ അതിനെ മുൻനിർത്തിയുള്ള കാര്യങ്ങൾ ചെയ്യുക.

നിങ്ങളുടെ ജീവിതത്തിൽ ഒരു മൂല്യമുണ്ടെങ്കിൽ നിങ്ങൾ അറിയാതെ തന്നെ ചെയ്യുന്ന ജോലിയും ശ്രേഷ്ഠമായ ഒരു ജോലിയായി മാറും എന്നതിൽ സംശയമില്ല. നിങ്ങൾ ചെയ്യുന്ന ജോലിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും നിങ്ങളുടേതായിട്ടുള്ള സംഭാവന കൊടുക്കുവാനും കഴിഞ്ഞാൽ നല്ല ഒരു മനുഷ്യനും ആത്മവിശ്വാസമുള്ള ഒരു വ്യക്തിയും ആക്കി മാറ്റാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.