Sections

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ കസ്റ്റമറിനോട് പറയാൻ പാടില്ലാത്ത വാക്കുകൾ

Thursday, Oct 17, 2024
Reported By Soumya
Salesperson interacting with a customer, focusing on positive communication in a professional settin

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ കസ്റ്റമറിനോട് പറയാൻ പാടില്ലാത്ത ചില വാക്കുകൾ. താഴെക്കൊടുത്തിരിക്കുന്ന വാക്കുകൾ നിങ്ങൾക്ക് കസ്റ്റമറുമായി സംസാരിക്കുമ്പോൾ ഇടയിൽ ചേർത്ത് കഴിഞ്ഞാൽ കസ്റ്റമറിന് നെഗറ്റീവ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ താഴെപ്പറയുന്ന വാക്കുകൾ മാക്സിമം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

  • ഞാൻ ശ്രമിക്കാം
  • ഞാൻ പ്രതീക്ഷിക്കുന്നു
  • അങ്ങനെയാകാം
  • ചിലപ്പോൾ
  • മിക്കവാറും
  • അത് ശരിയാണെന്ന് എനിക്ക് തോന്നുന്നു
  • ഞങ്ങൾക്ക് കഴിയില്ല
  • പ്രധാനപ്പെട്ട അല്ലെങ്കിൽ വലിയ ക്ലൈന്റുകൾക്ക് മാത്രം
  • നിങ്ങൾക്ക് അതിനുള്ള യോഗ്യതയില്ല
  • അത് എന്റെ വകുപ്പ് അല്ല
  • ഞാനത് കൈകാര്യം ചെയ്യാറില്ല
  • ഇത് എന്റെ ഉത്തരവാദിത്തമല്ല
  • നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ
  • ഞാൻ നിങ്ങളോട് പറയട്ടെ
  • നിങ്ങൾ എപ്പോഴാണ് തീരുമാനിക്കുക
  • നിങ്ങൾ എന്തു തീരുമാനിച്ചു
  • നിങ്ങൾക്ക് എപ്പോഴാണ് മനസ്സിൽ തോന്നുക
  • എന്താണ് നിങ്ങളുടെ പ്രശ്നം
  • നിങ്ങൾ തീരുമാനിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അത് നഷ്ടമാണ്
  • നിങ്ങൾ എന്തുകൊണ്ട് ചെയ്യുന്നില്ല
  • ഞാൻ അങ്ങനെ ചിന്തിക്കുന്നു
  • നിങ്ങൾ ഇതു തന്നെ ചെയ്യുക

ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ ഒരു കാരണവശാലും കസ്റ്റമറിനോട് സംസാരിക്കുമ്പോൾ പറയരുത്. ഇത് നെഗറ്റീവ് ഇമ്പാക്ട് ആണ് കസ്റ്റമറിൽ ഉണ്ടാക്കുന്നത്. നിങ്ങൾ എപ്പോഴും കസ്റ്റമറിനോട് പോസിറ്റീവായിട്ടുള്ള വാക്കുകളാണ് പറയേണ്ടത്. മുകളിൽ തന്നിരിക്കുന്നത് എല്ലാം നെഗറ്റീവ് വാക്കുകളാണ്. സെയിൽസിനിടയിൽ ഇത്തരം വാക്കുകൾ കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.