- Trending Now:
ഒരു വ്യക്തി ജീവിതത്തിൽ ഒരിക്കലും പറയാൻ പാടില്ലാത്ത ചില വാക്കുകൾ ഉണ്ട്. വാക്യങ്ങൾ നിരന്തരം ആവർത്തിക്കുമ്പോൾ അത് നിങ്ങളെ തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പറയുന്ന വാക്യങ്ങളിൽ വളരെയധികം ശ്രദ്ധ കൊടുക്കണം. മിക്കവാറും പലരും ഇങ്ങനെയുള്ള വാക്കുകൾ കേട്ടു കൊണ്ടായിരിക്കും വളരുന്നത്.നീ ജനിച്ചതോടെ എല്ലാം നശിച്ചു, നിന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ല, നിനക്ക് ബുദ്ധിയില്ല, നീയൊരു പ്രശ്നക്കാരൻ ആണ്, നീയൊരു അഹങ്കാരിയാണ്, നീ വന്നതോടുകൂടി എല്ലാത്തിനും നാശമുണ്ടായി, നീ ശരിയല്ല ഇത്തരത്തിലുള്ള നെഗറ്റീവ് വാക്കുകൾ കേട്ട് കൊണ്ട് വളരുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം വാക്കുകൾ നിങ്ങളുടെ ജീവിതത്തെ വളരെയധികം തകർക്കുന്നുണ്ട്. ഇത്തരത്തിൽ പലരും ആത്മവിശ്വാസമില്ലാത്ത ആളുകളായി മാറുന്നു. ഇങ്ങനെ നെഗറ്റീവ് വാക്കുകൾ ആവർത്തിച്ചു പറയാതിരുന്നാൽ നിങ്ങളുടെ ജീവിതത്തിൽ അപാരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും അതോടൊപ്പം തന്നെ ആത്മവിശ്വാസം വർധിപ്പിക്കാനും കഴിയും. നിങ്ങൾ ഒരു വ്യക്തിയുടെ കൂടെയോ മനസ്സിലോ പോലും പറയാൻ പാടില്ലാത്ത ചില നെഗറ്റീവ് വാക്കുകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരു കാര്യം വാക്യമായി ഉച്ചരിക്കുമ്പോൾ മൂന്ന് പ്രാവശ്യം അത് സംഭവിക്കുന്നു. ആദ്യം നമ്മുടെ ചിന്തയിൽ വരുന്ന, രണ്ടാമത് വാ കൊണ്ട് അത് പറയുന്നു, ആ കാര്യം നിങ്ങൾ തന്നെ കേൾക്കുന്നു. അതുകൊണ്ട് തന്നെ താഴെപ്പറയുന്ന വാക് നിങ്ങൾ ഒരിക്കലും പറയാൻ പാടില്ലാത്തവയാണ്.
ഇങ്ങനെയുള്ള വാക്കുകൾ പറയുവാനോ, മറ്റൊരാളുമായി സംസാരിക്കുവാനോ പാടില്ല. നേരത്തെ പറഞ്ഞത് പോലെ നിങ്ങൾ തന്നെ ഇത് റിപ്പീറ്റ് ചെയ്ത് കേട്ടുകൊണ്ടിരിക്കുകയാണ്. ഇത് നിങ്ങൾക്ക് തന്നെ ഒരു നെഗറ്റീവിറ്റി ഉണ്ടാക്കാൻ ഇടയാക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.