- Trending Now:
ഡയമറി: ഇന്ത്യയില്‍ ആദ്യ 'കംപ്ലീറ്റ് ഡയബറ്റിക്ക് ഷോപ്പ്'
പ്രമേഹത്തില്‍ നിന്നും മോചനം?? സാധ്യമാണ് ഡയമറിയിലൂടെ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഷുഗര്‍ ഫ്രീ ഫുഡ് ഷോപ്പ് എന്ന ആശയവുമായി കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ ഒരു സംരഭം എത്തിയിരിക്കുന്നു. ലോകത്തിലെ തന്നെ പ്രമേഹരോഗികളുടെ കണക്കെടുത്താല്‍ രണ്ടാമതുള്ള ഇന്ത്യയില്‍ പ്രമേഹരോഗം അലട്ടുന്നവര്‍ക്ക് ഉചിതമായ ഒരു ഉത്തരമാവുകയാണ് തിരുവനന്തപുരം വാന്‍ റോസ് ജംഗ്ഷനില്‍ ഉള്ള ഡയമെറി ഫുഡ് ഷോപ്പ്. കടുത്ത പ്രമേഹരോഗികള്‍ക്കും, പ്രമേഹം മരുന്നില്ലാതെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്കും അതിരാവിലെമുതല്‍ രാത്രി വരെ കഴിക്കാന്‍ സാധിക്കുന്ന ആഹാരസാധനങ്ങള്‍ ഡയമെറിയില്‍ ലഭിക്കും.
അന്നജത്തിന്റെ അളവുകുറഞ്ഞ ആഹാരം ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രമേഹം നിങ്ങളെ ബാധിക്കാതിരിക്കാനും, ബാധിച്ചവരെ വലിയ രോഗികളാ ക്കാതിരിക്കാനും ഉള്ള ഉത്തരവാദിത്തമാണ് ഡയമറി ഏറ്റെടുക്കുന്നത്.സുഹൃത്തുക്കളായിരുന്ന നാലു വനിതാ സംരംഭകരാണ് ഡയമറിയുടെ അമരത്ത്. ഷുഗര്‍ ഫ്രീ ആയതും ഗ്ളൈ സിമിക്ക് ഇന്‍ഡെക്‌സ് കുറഞ്ഞതുമായ നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. മാത്രവുമല്ല ന്യൂട്രിഷനല്‍ സര്‍വീസ്, ഡയബെറ്റിക്ക് യോഗ ലോയല്‍റ്റി കാര്‍ഡ് ഉള്ളവര്‍ക്ക് ഫ്രീ സര്‍വീസ് മുതലായകാര്യങ്ങള്‍ ഡയമറി നിങ്ങള്‍ക്കായി ലഭ്യമാക്കുന്നു. ഡയമറിയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.