- Trending Now:
തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ബംഗാളില്‍ ആണെങ്കിലും തിരുവല്ല സ്വദേശിയും ഇപ്പോള്‍ തിരുവന്തപുരം മണ്‍വിളയില്‍ താമസവുമാക്കിയ ആന്‍ മിനി ഉമ്മന്‍ എന്ന മുന്‍ അധ്യാപികയുടെ മനസ് നാട്ടില്‍ തന്റെ വീട്ടില്‍ താന്‍ രുചിച്ചിരുന്ന നാടന്‍ ഭക്ഷണങ്ങളിലും മസാല കൂട്ടുകളിലും തങ്ങി കിടന്നിരുന്നു. ബംഗാളിലെ ഭക്ഷങ്ങള്‍ക്കിടയിലും നമ്മുടെ നാട്ടിലെ സുഗന്ധ വ്യഞ്ജനങ്ങളും രുചികളും പുനസൃഷ്ടിക്കാന്‍ ആന്‍ മിനി ഉമ്മന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
കല്‍ക്കട്ടയിലെ സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നെങ്കിലും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നാട്ടില്‍ തിരികെ വന്നപ്പോള്‍ ആന്‍ ചെയ്യാന്‍ തീരുമാനിച്ചത് താന്‍ ഒരിക്കല്‍ ആസ്വദിച്ച് രുചിച്ചിരുന്ന ഗൃഹാതുരുത്വം ഉണര്‍ത്തുന്ന ആ രുചികള്‍ തിരികെ കൊണ്ടുവരാനും ഇന്നത്തെ തലമുറയ്ക്ക് അത് കൈമാറാനുമായിരുന്നു. അങ്ങനെയാണ് ആന്‍ 'FLAMES - ANN'S TASTE OF HOME' എന്ന ആശയത്തിലേക്ക് എത്തുന്നത്. പുതുതലമുറക്ക് നഷ്ടമായ ചില രുചിക്കൂട്ടുകളും പുതു തലമുറയുടെ അടുക്കള ജോലി എളുപ്പമാക്കാന്‍ വേണ്ടി ആന്‍ തന്നെ കണ്ടുപിടിച്ച ചില മസാലക്കൂട്ടുകളും ലഭ്യമാക്കുകയായിരുന്നു ഈ മുന്‍ അദ്ധ്യാപിക ചെയ്തത്.
മകള്‍ ലിസയും മരുമകനും കൂടി ഈ സംരംഭത്തിലേക്ക് കടന്നു വന്നപ്പോള്‍ രുചികളുടെ വകഭേദങ്ങള്‍ കൂടി. മുന്‍പ് മസാല കൂട്ടുകള്‍ മാത്രമായിരുന്ന ആനിന്റെ സംരംഭം അവരുടെ വരവോടെ ഇന്ന് ചെറു കാറ്ററിങ് വരെ ചെയ്യുന്ന സംരംഭമായി മാറി. അദ്ധ്യാപിക, എഴുത്തുകാരി, ചിത്രകാരി, സാമൂഹ്യ പ്രവത്തക തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്‍ മിനി ഉമ്മന്‍ ഇന്ന് ഒരു സംരംഭകയും കൂടിയാണ്. ആന്‍ മിനി ഉമ്മന്റേയും ഫ്‌ളയിംസിന്റെയും കഥ ആന്‍ തന്നെ വണ്ടര്‍ വുമണില്‍ പങ്ക് വെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.