- Trending Now:
ഗവണ്മെന്റ് ജോലിയില്‍നിന്ന് വിരമിച്ച ശേഷം ഒരു നാച്ചുറല്‍ പ്രോഡക്ടസ് സംരംഭം. 'ഫുള്ളി നാച്ചുറല്‍' ഉത്പന്നങ്ങളുമായി തിരുവനന്തപുരത്തു ഒരു സംരംഭം. ഗവണ്മെന്റ് സര്‍വീസ് അവസാനിപ്പിച്ച ശേഷം തന്റെ പാഷന്‍ ഒരു സംരംഭമായി മാറ്റിയിരിക്കുകയാണ് അമൃത കുമാരി.
അഭിമുഖം: മകളോടുള്ള സ്നേഹം ഈ ഡോക്ടറെ സംരംഭകയാക്കി; ആ കഥ ഇങ്ങനെ ... Read More
'പ്രകൃതിഗൃഹഉദ്യോഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം നാച്ചുറല്‍ മെറ്റീരിയല്‍സ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. ഓര്‍ഗാനിക്ക് ആയ ഫുഡ് പ്രോഡക്ടസ്, ബ്യൂട്ടി പ്രോഡക്ടസ്, സോപ്പുകള്‍ എന്നിവ ഇവര്‍ക്കുണ്ട്. മാത്രവുമല്ല വീട്ടില്‍ നിര്‍മ്മിച്ച നല്ല ക്വാളിറ്റി കേക്കുകളും ഇവര്‍ ഉണ്ടാക്കി നല്‍കുന്നു.
റിട്ടയര്‍ ആയശേഷം തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ രംഗത്തുള്ള അമൃതകുമാരിയെ സഹായിക്കാന്‍ രണ്ടു മക്കളും കൂടെയുണ്ട്. സമാനമായ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റു പെണ്‍കുട്ടികള്‍ക്കും ഒരു സഹായഹസ്തമാകാന്‍ പ്രകൃതി തയാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഈ സംരഭം അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ പദ്ധതി ഉണ്ടെന്നും അമൃത കുമാരി പറയുന്നു. കോണ്‍ടാക്ട് prakrithigruhudyog: 6282647886
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.