- Trending Now:
ചെറുതായി തുടങ്ങുന്നതോ വലുതായി തുടങ്ങുന്നതോ അല്ല, തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് കാട്ടിത്തരുകയാണ് തിരുവനന്തപുരം കാവടിയാര്‍ സ്വദേശി സംഗീത. വിവാഹത്തിന് ശേഷം സ്വന്തം വീട്ടുകാര്യങ്ങളിലും തന്റെ 3 മക്കളെയും നോക്കുന്നതില്‍ മുഴുകി ഇരിക്കുമ്പോളാണ് തന്റെ പാഷന്‍ പ്രൊഫഷന്‍ ആക്കിയാലോ എന്നൊരു ആശയം സംഗീതയുടെ തലയില്‍ ഉദിക്കുന്നത്. അങ്ങനെയാണ് 3 ഡേയ്‌സ് ഡിസൈന് തുടക്കം കുറിക്കുന്നത്. ഒരു ഡിസൈനര്‍ വര്‍ക്ഷോപ്പാണ് 3 ഡേയ്സ് ഡിസൈന്‍സ്.
തന്റെ സംരംഭത്തില്‍ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, കുട്ടികള്‍ക്കും കസ്റ്റമയ്സ്ഡ് ഡ്രെസ്സുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനോടൊപ്പം ബ്രൈഡല്‍ വര്‍ക്കും, പാര്‍ട്ടി വെയറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അധ്വാനത്തിലൂടെ മനസ്സില്‍ കണ്ട തന്റെ സ്വപ്നം സാക്ഷാല്‍ത്കരിച്ച സംഗീത ചെറുതായി തുടങ്ങിയ തന്റെ സംരംഭത്തെ വലിയ വിജയത്തില്‍ കൊണ്ടുച്ചെന്നെത്തിച്ചു.പിന്നിട്ട വഴികളില്‍ നേരിട്ട വെല്ലുവിളികള്‍ തന്റെ ഭാവനയും കഠിനമായ പ്രയത്‌നവും കൊണ്ടാണ് മറികടന്നത്. ചെറിയ സംരംഭമായി തുടങ്ങിയ 3 ഡേയ്സ് ഡിസൈന്‍സ് വലിയ ഒരു പ്ലാറ്റ്‌ഫോം ആക്കി മാറ്റാനുള്ള തിരക്കിലാണ് സംഗീത ഇപ്പോള്‍. സംഗീതയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.