- Trending Now:
സ്വയംതൊഴില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ബാങ്ക് വായ്പ നല്‍കുന്നത്
സ്വയംതൊഴില്‍ അന്വേഷിക്കുന്ന വനിതയാണോ നിങ്ങള്‍? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ? എങ്കില്‍ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴില്‍ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള വായ്പ നല്‍കുന്നത്.
സ്വയംതൊഴില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ബാങ്ക് വായ്പ നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുന്നത്. സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്കോ ഗ്രൂപ്പുകളായോ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം.
കൂടാതെ വനിതാ സഹകരണ സംഘങ്ങള്‍ നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. സ്വയം സഹായ സംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായ സ്ത്രീകള്‍ എടുക്കുന്ന വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും അനുവദിക്കുന്ന പലിശയിളവും ലഭിക്കും.
അന്നപൂര്‍ണ വായ്പ: 1 ലക്ഷം രൂപ (ഫുഡ് കാറ്ററിങ് ബിസിനസ് നടത്താന്‍ )
ബിസിനസ് വനിത വായ്പ: 5 ലക്ഷം രൂപ (ബിസിനസ് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് )
വനിതമുദ്ര വായ്പ: 2 ലക്ഷം രൂപ ( ബ്യൂട്ടി പാര്‍ലര്‍, ട്യൂഷന്‍, തയ്യല്‍കട, ഡേകെയര്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് )
ഉദ്യോഗിനി വായ്പ: 1 ലക്ഷം രൂപ ( പാവപ്പെട്ട വീടുകളിലെ സ്ത്രീകള്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങുന്നതിന് )
വനിതാശക്തി കേന്ദ്ര പദ്ധതി: 50,000 രൂപ (ഗ്രാമീണ മേഖലയിലെ വനിതകളുടെ പദ്ധതിക്ക് )
കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2547200 ( കേന്ദ്ര ഓഫീസ് ) ഇമെയില്‍: kscb@keralacobank.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.