- Trending Now:
കൊച്ചി: വനിതാ സംരംഭകർക്കിടയിലെ സാമ്പത്തിക അവബോധം വർധിപ്പിക്കാനായി ട്രാൻസ്യൂണിയൻ സിബിലും വിമൻ എൻറർപ്രണർഷിപ് പ്ലാറ്റ്ഫോമും സഹകരിച്ച് സെഹേർ പദ്ധതിക്കു തുടക്കം കുറിച്ചു. കൂടുതൽ വളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾക്കും സാധ്യതയുണ്ടാക്കുന്ന വിധത്തിൽ സാമ്പത്തിക സേവനങ്ങളും വായ്പകളും പ്രയോജനപ്പെടുത്താൻ സംരംഭകരെ പ്രാപ്തരാക്കുകയാണ് ഇതിൻറെ ലക്ഷ്യം.
വനിതാ സംരംഭകർക്കു പിന്തുണ നൽകാനായി നീതി ആയോഗിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച പൊതു-സ്വകാര്യ സഹകരണത്തോടെയുള്ള ഉദ്യമമാണ് വിമൺ എൻറർപ്രൊണർഷിപ്പ് പ്രോഗ്രാം. സെഹേർ പദ്ധതിയുടെ ഉദ്ഘാടനം വിമൻ എൻറർപ്രണർഷിപ് പ്ലാറ്റ്ഫോം മിഷൻ ഡയറക്ടറും നിതി ആയോഗ് പ്രിൻസിപ്പൽ സാമ്പത്തിക ഉപദേഷ്ടാവുമായ അന്ന റോയ് ഉദ്ഘാടനം ചെയ്തു.
ചെറുകിട സംരംഭങ്ങളുടെ വളർച്ചയിൽ സാമ്പത്തിക ബോധവൽക്കരണത്തിന് നിർണായക പങ്കാണു വഹിക്കാനുള്ളതെന്ന് അന്ന റോയ് പറഞ്ഞു.
വായ്പാ ലഭ്യത, വായ്പകളെ കുറിച്ചുള്ള അവബോധം എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ടാണ് ബിസിനസ് വളരുന്നതെന്ന് ട്രാൻസ്യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.