Sections

കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിൽ വനിതാ സംരംഭകത്വ വികസന പരിശീലനം | Women Entrepreneurship Development Training Program at KIED

Thursday, Jun 20, 2024
Reported By Admin
Women Entrepreneurship Development Training at Kerala Institute for Entrepreneurship Development

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 2 മുതൽ 12 വരെ  കളമശ്ശേരി കീഡ് ക്യാമ്പസിലാണ്  പരിശീലനം. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് ആന്റ് പ്രമോഷൻ, സർക്കാർ സ്‌ക്രീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ് ലോണുകൾ, എച്ച് ആർ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ https://kied.info/training- calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജൂൺ 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/ 2550322/9188922800.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.