- Trending Now:
അന്തർദേശിയ വനിതാ ദിനത്തിൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സംഭരക സംഗമം സംഘടിപ്പിച്ചു. ജില്ല വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ അധ്യക്ഷനായി. നൂറിലധികം വനിതാ സംഭരകർ പങ്കെടുത്തു. വനിതകളായ വകുപ്പുമേധാവികളെ ആദരിച്ചു. ഡെപ്യൂട്ടി കളക്ടർ അയന, ജില്ല പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, പ്രൊജക്റ്റ് ഓഫീസർ സെറീന എ ആർ, ജില്ലാ എസ് സി ഡെവലപ്മെന്റ് ഓഫീസർ ലിസ, തൃശൂർ കെ എഫ് സി സോന, എൻവയോൺമെന്റൽ എഞ്ചിനീയർ സുചിത്ര എന്നിവരെയാണ് ആദരിച്ചത്.
ജില്ലാ വ്യവസായ കേന്ദ്രത്തിലെ വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ വനിതാ സംഭരകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. എസ്ബിഐ റീജിയണൽ മാനേജർ ശ്രീനിത നായർ ജി എസ് ചർച്ച നിയന്ത്രിച്ചു. സംഭരകർകുള്ള വിവിധ പദ്ധതികൾ കെഎയു റിട്ടയേർഡ് പ്രൊഫസർ ഡോ. പി ബി പുഷ്പലത, താലൂക് വ്യവസായ ഓഫീസർമാരായ അജിത കെ എൻ, സുനിത പി വി, വ്യവസായ വികസന ഓഫീസർ മിനി പി ആർ എന്നിവർ ക്ലാസുകൾ നയിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ജിഷ കെ എ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ ലിനോ ജോർജ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.