- Trending Now:
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇന്ന് 500 ലധികം വനിതാ സംരംഭകർ തലസ്ഥാനത്ത് ഒത്തുചേരുന്നു. വ്യവസായ വകുപ്പാണ് സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സംരംഭക സൗഹാർദ്ദ നയങ്ങളും സൗഹൃദാന്തരീക്ഷവും ബോധ്യപ്പെടുത്തുകയാണ് സംരംഭക സംഗമത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി.
സംരഭക വർഷത്തിൽ 43 ലക്ഷത്തിലധികം വനിതകൾ പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംരംഭക രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും പകരുന്നതാകും സംഗമമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യവസായജാലകം മാസികയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനവും തദവസരത്തിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.